അടിസ്ഥാന സൗകര്യങ്ങളില്ലാതെ പെര്‍ള ടൗണ്‍
പെര്‍ള: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പെര്‍ള ടൗണ്‍ വീര്‍പ്പു മുട്ടുന്നു. ടൗണിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ നല്ലൊരു ശൗചലയമില്ല. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തായി ശൗചാലയം ഉണ്ടെങ്കിലും അതിനകത്ത് കയറണമെങ്കില്‍ മൂക്കും വായയും മൂടി കെട്ടണമെന്നാണ് അവസ്ഥ. സമീപത്തു തന്നെ ഇ-ടോയ്‌ലറ്റ് ഉണ്ടെങ്കിലും അതും പ്രവര്‍ത്തന രഹിതമാണ്.
കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് ശൗചാലയം ശുചീകരിക്കുന്നതിനായി ദിവസ വേതനാടിസ്ഥാനത്തില്‍ തൊഴിലാളിയെ നിയമിച്ചിരുന്നു.
എന്നാല്‍ ഭരണം മാറി ബി.ജെ.പി അധികാരത്തില്‍ വന്നതോടെ ശുചീകരണ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന കര്‍ണാടക സ്വദേശി ജോലി ഉപേക്ഷിച്ച് പോവുകയും ചെയ്തു. പകരം സംവിധാനം ഏര്‍പ്പെടുത്താത്തതു കാരണം ശൗചാലയം വൃത്തിഹീനമായി ദുര്‍ഗന്ധം വമിക്കുന്നതു പരിസരത്തെ വ്യാപാരികള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു.
പഞ്ചായത്ത് ഓഫിസ്, വൈദ്യുതി ഓഫിസ്, കൃഷി ഭവന്‍, വില്ലേജ് ഓഫിസ്, പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും പെര്‍ള ടൗണിലും സമീപത്തുമായാണ് പ്രവര്‍ത്തിക്കുന്നത്.
ഇതിനുപുറമെ അയല്‍ സംസ്ഥാനമായ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ടൗണ്‍ എന്നതുകൊണ്ടു തന്നെ നൂറുകണക്കിന് യാത്രക്കാരാണ് നിത്യേന ഇവിടെയെത്തുന്നത്.
താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ നിലവിലുള്ള ശൗചാലയം ശുചീകരിക്കുന്നതിന് ജീവനക്കാരെ നിയമിക്കാനും ശൗചാലയത്തിലേക്ക് ആവശ്യമായ ജലസൗകര്യം ലഭ്യമാക്കാനും പഞ്ചായത്ത് അധികൃതര്‍ തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."