റബ്ബര്‍ സൂക്ഷിക്കാന്‍ ഇടമില്ല; ലോഡുമായി ലോറികള്‍ പെരുവഴിയില്‍
ആലത്തൂര്‍: റബ്ബറിന്റെ വില കൂടിയതിനാല്‍ ഉത്പാദവും വിപണനവും കൂടി. ഊഴവും കാത്ത് കിടക്കുന്ന ലോറികളുടെ എണ്ണവും കൂടി. ആലത്തൂര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റി വക ഗോഡൗണ്‍ നിറഞ്ഞതിനാല്‍ ഇറക്കിവെക്കാന്‍ സ്ഥലമില്ലാതെ നൂറ് കണക്കിന് ലോറികളാണ് നിരന്നുകിടക്കുന്നത്. ദേശീയപാതയില്‍ ഒരു കിലോമീറ്ററും സൊസൈറ്റി റോഡില്‍ അര കിലോമീറ്ററുമാണ് നിരകളുടെ നീളം.
മാര്‍ക്കറ്റിങ് സൊസൈറ്റി ഗോഡൗണും വെയര്‍സൗസിങ്ങ് കോര്‍പറേഷന്‍ വക ആലത്തൂരും മുതലമടയിലും ഉള്ള ഗോഡൗണുകളും നിറഞ്ഞ അവസ്ഥയാണ്. കേരളത്തിന്റെ പല ഭാഗത്തുനിന്നും റബ്ബര്‍ ഷീറ്റകള്‍ വാങ്ങി എം.ആര്‍.എഫ് ഫാക്ടറികളിലേക്ക് കൊണ്ട് പോകുന്നതിനിടക്കാണ് ഈ ഗോഡൗണുകളില്‍ സൂക്ഷിക്കുന്നത്. മൂന്ന് നാല് ദിവസമായി ലോറികളുടെ നീണ്ട നിര ഗതാഗതത്തിന്നും തടസമാകുന്നുണ്ട്. റബ്ബറിന്റെ വില വര്‍ധനവും വിദേശ റബ്ബര്‍ ഇറക്കുമതി നിലക്കുന്നതുമാണ് ഉറങ്ങിക്കിടന്ന റബ്ബറിന്റെ വാണിജ്യം ഉയരാന്‍ ഇടയാക്കിയത്. റബ്ബര്‍ കര്‍ഷകര്‍ക്കും ഉണര്‍വായി.
വേനല്‍ കാലമായതിനാല്‍ റബ്ബര്‍ ഉത്പാദനം കര്‍ഷകര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മഴക്കാലത്തോട് കൂടി മാത്രമേ ഉത്പാദനം പുനരാരംഭിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."