HOME
DETAILS
MAL
റിയാദ്, മക്ക, മദീന ലോക്ഡൗൺ കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു
backup
March 25 2020 | 17:03 PM
റിയാദ്: സഊദിയിൽ നാളെ മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങളുടെ കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു. റിയാദ്, മക്ക, മദീന നഗരികൾ അതിർത്തി വെച്ചു തിരിച്ചാണ് മൂന്ന് മണിക്കുള്ള കർഫ്യു ആരംഭിക്കുക. ബാക്കിയുള്ള എല്ലാ പ്രവിശ്യകളിലും വൈകീട്ട് ഏഴിനാണ് കര്‍ഫ്യൂ ആരംഭിക്കുക.
റിയാദ്, മക്ക, മദീന അതിരുകള്‍ ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു. ഇതിനായി കൂടുതൽ ചെക്ക് പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് നഗരികളുടെയും അതിർത്തികൾ ഇവയാണ്.
റിയാദ് നഗരി
അല്‍ ഖസീം ചെക്ക് പോയിന്റ്, സല്ബൂക്ക് സുല്‍ത്താന ചെക്ക്പോയിന്റ്, അല്‍ ഖുദയ്യ ചെക്ക്പോയിന്റ്, ദിറാബ് ചെക്ക്പോയിന്റ്, അല്‍ഖര്‍ജ് ചെക്ക്പോയിന്റ്, റമ ചെക്ക്പോയിന്റ്.
മദീന നഗരം
യാമ്പു റോഡ്, അല്‍ ഖസീം റോഡ്, തബൂക്ക് റോഡ്, പഴയ ഖസീം റോഡ്
മക്ക നഗരം
പഴയ ജിദ്ദ റോഡ്, പുതിയ ജിദ്ദ റോഡ്, അല്‍ സായില്‍ റോഡ്, അല്‍ ശുമൈസി, അല്‍ ഖര് റോഡ്, അല്‍ കാക്കിയ റോഡ്, അല്‍ നവാരിയ റോഡ്.
ഈ അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ക്ക് വൈകീട്ട് മൂന്ന് മണിക്ക് ശേഷം ഈ നഗരങ്ങളിൽ പ്രവേശിക്കാനാകില്ല. മൂന്ന് മണി മുതല്‍ കര്‍ഫ്യൂ തുടങ്ങുന്നതിനാല്‍ ഇവിടങ്ങളിൽ ഉള്ളവർ അകത്തിരിക്കണം. മൂന്ന് മണിക്ക് ശേഷം ഈ നഗര പരിധികൾക്ക് അപ്പുറം കുടുങ്ങിയവര്‍ അവിടെ തന്നെ തങ്ങേണ്ടി വരും. രാത്രി കാല കര്‍ഫ്യൂ രാവിലെ ആറിന് അവസാനിച്ച ശേഷമേ തിരിച്ചു പോകാനാകൂ. നഗരങ്ങള്‍ക്കകത്ത് മാത്രമാണ് വൈകീട്ട് മൂന്നിന് കര്‍ഫ്യൂ തുടങ്ങുക. മക്ക പ്രവിശ്യയിലുള്ള ജിദ്ദക്ക് മൂന്ന് മണിക്ക് കര്‍ഫ്യൂ ബാധകമാകില്ല.
റിയാദ്, മക്ക, മദീന നഗരങ്ങളില്‍ നാളെ മൂന്ന് മണി മുതല്‍ കര്‍ഫ്യൂക്ക് പുറമെ പ്രവിശ്യകൾ തമ്മിലുള്ള യാത്രയും തടയാനും രാജകൽപ്പനയുണ്ട്. രാജ്യത്തെ 13 പ്രവിശ്യകൾ തമ്മിലാണ് ബന്ധം വേർപ്പെടുത്തുക. ഉത്തരവ് നടപ്പാക്കാന്‍ സൈനിക വിഭാഗങ്ങളും രംഗത്തുണ്ട്. ലംഘിക്കാന്‍ ശ്രമിച്ചാല്‍ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന കൂടുതൽ നിയന്ത്രണങ്ങൾ നേരത്തെ പ്രഖ്യാപിച്ച കർഫ്യു കാലയളവ് വരെ നീണ്ടു നിൽക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."