ബഹ്‌റൈനില്‍ കോവിഡ് മരണം നാലായി; രാജ്യത്ത് ഭാഗിക കര്‍ഫ്യൂ പ്രഖ്യാപനം ഉടന്‍
മനാമ: ബഹ്‌റൈനില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ മരണ നിരക്ക് നാലായി.
ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സിയാണിക്കാര്യം അറിയിച്ചത്.
78 വയസുള്ള ഒരു ബഹ്‌റൈനി പൗരനാണ് മരണപ്പെട്ടത്. ഇറാനില്‍ നിന്നും രോഗ ബാധിതനായി എത്തിയ ഇദ്ധേഹം ഇവിടെ ഐസൊലേഷനില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇദ്ധേഹത്തിന്റെ ബന്ധുക്കളെ അധികൃതര്‍ അനുശോചനമറിയിച്ചു.
ബഹ്‌റൈനില്‍ ഇതിനകം 28502 പേരെ പരിശോധനക്ക് വിധേയരാക്കിയതില്‍ 225 പേരെയാണ് രോഗബാധിതരായി കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ മാത്രമാണിപ്പോള്‍ ഗുരുതരാവസ്ഥയിലുള്ളത്.
ഇതിനിടെ 190 പേര്‍ രോഗവിമുക്തരായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, രാജ്യത്ത് ഭാഗിക കര്‍ഫ്യൂ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കര്‍ഫ്യൂവിന് അനുകൂലമായി പാര്‍ലിമെന്റില്‍ കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നിരുന്നു.
19 എംപിമാര്‍ അനുകൂലിച്ചും 2 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു.
ഇതനുസരിച്ച് അടുത്ത ദിവസം ഗവണ്‍മെന്റ് ഓര്‍ഡര്‍ പുറപ്പെടുവിക്കുന്നതോടെ, രാജ്യത്ത് ഭാഗിക കര്‍ഫ്യൂ നിലവില്‍ വരും. വ്യാഴാഴ്ച മുതല്‍ കടകള്‍ അടച്ചിടാന്‍ നേരത്തെ തന്നെ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."