മണ്ണിനെയറിഞ്ഞ് കൃഷി നടത്തിയ രാജന്‍കുട്ടിപ്പിള്ളക്ക് നൂറില്‍ നൂറ്
ചവറ: മണ്ണിനെയറിഞ്ഞ് പാട്ട ഭൂമിയില്‍ ജൈവ കൃഷി നടത്തിയ രാജന്‍കുട്ടിപിള്ളക്ക് നൂറില്‍ നൂറ് മാര്‍ക്ക്. പ്രകൃതിയുടെ സ്പന്ദനം അറിഞ്ഞ് കൃഷി നടത്തുന്ന ചവറ മടപ്പള്ളി മഹാലക്ഷ്മിയില്‍ രാജന്‍കുട്ടി ഇക്കുറി പാട്ട ഭൂമിയില്‍ നേട്ടം കൊയ്ത് വിളവെടുത്തതിന്റെ ആത്മ സംതൃപ്തിയിലാണ്.
മൂന്ന് പതിറ്റാണ്ടോളം കൃഷി നടത്തുന്ന ഈ കര്‍ഷകന്‍ ശങ്കരമംഗലത്ത് തോപ്പില്‍ ഉണ്ണികൃഷ്ണപിള്ളയുടെ മൂന്നര ഏക്കര്‍ സ്ഥലമാണ് പാട്ടത്തിനെടുത്തത്. ഭാര്യ സുമംഗല, മകന്‍ അനന്തകൃഷ്ണന്‍ എന്നിവരും കൃഷിയില്‍ കൈത്താങ്ങായി സഹായത്തിനെത്തിയപ്പോള്‍ കിട്ടിയത് നൂറ് മേനി. തടിയന്‍ കായ്, പടവലം, വെണ്ട, തക്കാളി, ഏത്തന്‍, വെള്ളരി, പച്ചമുളക്, വെണ്ട തുടങ്ങിയവ വിത്തിറക്കിയപ്പോള്‍ ലഭിച്ചത് മണ്ണ് കനിഞ്ഞ് നല്‍കിയ വിളവ്.
വിഷമയമില്ലാത്ത പച്ചക്കറി കഴിക്കാന്‍ രാജന്‍കുട്ടിയെ ആശ്രയിക്കുന്നവരും നിരവധി. അധികമുള്ളവ ചവറ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പ്രവര്‍ത്തിക്കുന്ന എ ഗ്രേഡ് ക്ലസ്റ്റര്‍ സൊസൈറ്റിയില്‍ നല്‍കും. ചവറ ഗ്രാമപഞ്ചായത്ത് കര്‍ഷക ദിനത്തില്‍ മികച്ച കര്‍ഷകനായി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
പാട്ടകൃഷിയില്‍ വിജയം നേടിയ രാജന്‍കുട്ടിയുടെ കൃഷിയിടത്തിലെ വിളവെടുപ്പിന്റെ ഉദ്ഘാടനം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണിപ്പിള്ള നിര്‍വഹിച്ചു.
ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ലളിത, ജനപ്രതിനിധികളായ കെ.എ നിയാസ്, ടി. രാഹുല്‍, ബിന്ദുകൃഷ്ണകുമാര്‍, കോയിവിള സൈമന്‍, സക്കീര്‍ ഹുസൈന്‍, ലേഖ, സേതുലക്ഷ്മി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."