കെ.ജെ.യു നെയ്യാറ്റിന്‍കര മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
നെയ്യാറ്റിന്‍കര: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) നെയ്യാറ്റിന്‍കര മേഖലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര ടീച്ചേര്‍സ് ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് മണിവസന്തം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമങ്ങള്‍ അതിക്രമിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. സ്വദേശാഭിമാനിയുടെ ജന്മഗൃഹമായ കൂടില്ലാവീട് സംരക്ഷിക്കാന്‍ സത്വരനടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യവുമുയര്‍ന്നു.
നെയ്യാറ്റിന്‍കര മേഖല കമ്മറ്റി പ്രസിഡന്റായി എ.പി.ജിനന്‍ (കേരളകൗമുദി), സെക്രട്ടറിയായി ഡി.വിജയദാസ് (മെട്രോവാര്‍ത്ത), ട്രഷററായി സബികുമാര്‍ (ദേശാഭിമാനി), എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായി ഡി. രതികുമാര്‍ (എക്‌സ്പ്രസ് വാര്‍ത്ത), ബിനുമാധവന്‍ (സുപ്രഭാതം), രാകേഷ് എസ്.ബി (മംഗളം), പ്രേംകുമാര്‍ (കേരളകൗമുദി), വേണുഗോപാല്‍ (എക്‌സ്പ്രസ് വാര്‍ത്ത), ഉമേഷ്‌കുമാര്‍ (ജന്മഭൂമി), സതീഷ് (കേരളാകൗമുദി), രാജേന്ദ്രപ്രസാദ് (കേരളകൗമുദി) എന്നിവരെ തെരഞ്ഞെടുത്തു.
ലോക സ്വതന്ത്ര പത്രപ്രവര്‍ത്തക ദിനമായ മേയ് മൂന്നിന് കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ മണിവസന്തം ശ്രീകുമാര്‍, ബി. സുരേഷ്ബാബു, വെമ്പായം ബിനു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."