പരാധീനതകളും പരിഭവങ്ങളും ഒഴിയാതെ വെഞ്ഞാറമൂട് പൊലിസ് സ്‌റ്റേഷന്‍
വെഞ്ഞാറമൂട്: തിരുവനന്തപുരം ജില്ലയിലെ പ്രധാന പൊലിസ് സ്‌റ്റേഷനുകളിലൊന്നായ വെഞ്ഞാറമൂട് സ്‌റ്റേഷന്‍ പരാധീനതകളുടെ നടുവില്‍ ഉഴലുന്നു. എം.സി റോഡിനോട് ചേര്‍ന്നുള്ള സ്‌റ്റേഷന്റെ പ്രവര്‍ത്തനം താളം തെറ്റുന്നതായ ആരോപണം ശക്തമാകുകയാണ്. ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന എം.സി റോഡിനോട് ചേര്‍ന്ന മേഖലാ പരിധിയിലുള്ള ഈ സ്‌റ്റേഷന് ആവശ്യമായ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ല എന്നതാണ് പ്രധാന പ്രശ്‌നം.
1960ല്‍ 20പേരുമായാണ് വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷന്‍പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ സി.ഐ ഓഫിസായി പ്രവര്‍ത്തിക്കുന്ന ഇവിടെ 2005ല്‍ ഒരു സി.ഐ, ഒരു എസ്.ഐ, മൂന്ന് എ.എസ്.ഐ, പത്ത് എച്ച്.സി, 28 സി.പി.ഒ, 11 വിമണ്‍ സി.പി.ഒ എന്നിങ്ങെനെയുള്ള സ്‌ട്രെങ്ത്താണ് അനുവദിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സി.ഐക്കും എസ്.ഐക്കും പുറമെ 19 സി.പി.ഒമാര്‍ മാത്രമാണ് സ്റ്റേഷനില്‍ ഉള്ളത്. 11 ഡബ്ബ്യു.സി.പി.ഒമാരുടെ സ്ഥാനത്ത് രണ്ടുപേരും. ഇതില്‍ തന്നെ ഒരാള്‍ മെഡിക്കല്‍ ലീവിലുമാണ്.
ബാറുകളും സ്‌കൂളുകളും പാറക്വാറികളുമടക്കം വലിയൊരു മേഖല ഈ സ്‌റ്റേഷന്‍ പരിധിയിലുണ്ട്. നിത്യവും ഒട്ടേറെ ചെറുതും വലുതുമായ കോസുകളും ഇവിടേക്ക് എത്തുകയാണ്. എന്നാല്‍ വേണ്ട പൊലിസ് ഉദ്യോഗസ്ഥരുടെ അഭാവം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കാലതാമസത്തിന് ഇടവരുത്തുകയാണ്.
നിലവിലുള്ളവരില്‍ നിന്ന് രണ്ട് പേരെ കോടതി ഡ്യൂട്ടിക്കും രണ്ട്‌പേരെ ഹൈവേ വിങിനും ഒരാളെ പോസ്റ്റല്‍ ഡ്യൂട്ടിക്കും നിയോഗിച്ചിരിക്കുകയാണ്.
എം.സി റോഡില്‍ എറ്റവും വലിയ ഗതാഗതക്കുരുക്ക് നേരിടുന്ന വെഞ്ഞാറമൂട് കവലയില്‍ മൂന്ന് നാലു പൊലിസുകാരെ സദാസമയം ഡ്യൂട്ടിക്കിടേണ്ട അവസ്ഥയാണിപ്പോള്‍.
അധിക ജോലിഭാരം പൊലിസ് ഉദ്യോഗസ്ഥരെ വലക്കുമ്പോള്‍ ശരിയായ വിശ്രമ മുറിയോ മറ്റ് സൗകര്യങ്ങളോ ഇവിടെ ഇല്ലതാനും.
ക്വട്ടേഴ്‌സും സ്‌റ്റേഷന്‍ പരിസരവും കാടുകയറിയ നിലയിലാണ്. 44ഓളം കപ്യൂട്ടര്‍ ഇവിടെ ഉണ്ടെങ്കിലും പരിജ്ഞാനമുള്ള ജീവനക്കാരുടെ കുറവ് കേസുകള്‍ കൈകാര്യംചെയ്യുന്നതില്‍ കാലതാമസം വരുത്തുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."