ബി.പി.എല്‍, എ.പി.എല്‍ വ്യത്യാസമില്ലാതെ ഭക്ഷ്യക്കിറ്റുകള്‍ നല്‍കണം: ചെന്നിത്തല
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബി.പി.എല്‍, എ.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്ക്കും റേഷന്‍കടകള്‍ വഴി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജ് ഉടന്‍ നടപ്പാക്കണം. കൊവിഡ് ബാധയോടൊപ്പം കടബാധ്യതയും ജപ്തിഭീഷണിയും ജനത്തെ വലയ്ക്കുകയാണ്. ജപ്തി നടപടികള്‍ ഒരുവര്‍ഷത്തേക്ക് നിര്‍ത്തിവയ്പ്പിക്കുന്നതിനും കടങ്ങള്‍ക്ക് പരമാവധി ഇളവ് നല്‍കുന്നതിനും ബാങ്കുകളെ പ്രേരിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം. ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചത് വൈകിവന്ന വിവേകമാണ്.
ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യതയില്‍ ഉണ്ടായിട്ടുള്ള കുറവ് സര്‍ക്കാര്‍ അടിയന്തരമായി പരിഹരിക്കണം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍, ദിവസ- ആഴ്ച വേതനക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, കയര്‍, കശുവണ്ടി, കൈത്തറി തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ഓട്ടോ ടാക്സി തൊഴിലാളികള്‍, തൊഴിലുറപ്പ് ജീവനക്കാര്‍, കൂലിവേലക്കാര്‍, വീട്ടുജോലിക്കാര്‍, മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് 1000 രൂപയില്‍ കുറയാത്ത സംഖ്യ അടിയന്തരമായി നല്‍കണം. അങ്കണവാടികള്‍ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി കിച്ചണ്‍ ഒരുക്കി ഭക്ഷണം വീടുകളില്‍ എത്തിച്ചുനല്‍കുന്ന സംവിധാനം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."