HOME
DETAILS

നവോദയ വിദ്യാലയം; പുതിയ ഉത്തരവിനെതിരേ രക്ഷിതാക്കള്‍ പ്രതിഷേധത്തില്‍

  
backup
February 07 2019 | 08:02 AM

%e0%b4%a8%e0%b4%b5%e0%b5%8b%e0%b4%a6%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%89%e0%b4%a4

ആലപ്പുഴ: ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ നിലനിന്നിരുന്ന സൗജന്യ വിദ്യാഭ്യാസം നിര്‍ത്തലാക്കി ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്കായി മാറ്റിയ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള നവോദയ വിദ്യാലയ സമിതിയുടെ ഉത്തരവിനെതിരേ രക്ഷിതാക്കള്‍ പ്രതിഷേധത്തില്‍.
അധ്യയന വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരു വര്‍ഷത്തെ ഫീസടയ്ക്കാനുള്ള നിര്‍ദേശമാണ് രക്ഷിതാക്കള്‍ക്കു ലഭിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഏതെങ്കിലും സര്‍ക്കാര്‍ - അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിയുള്ള ജീവനക്കാരുടെ മക്കള്‍ 1,500 രൂപ വീതം മാസം ഫീസ് നല്‍കണം.
കൂടാതെ ജനറല്‍ വിഭാഗം ആണ്‍കുട്ടികള്‍ അധികഫീസായി 600 രൂപയും അടയ്ക്കണം. ആറാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസമെന്ന വാഗ്ദാനത്തിന്റെ ലംഘനമാണിതെന്ന് രക്ഷിതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഉത്തരവിനെതിരേ സേവ് നവോദയ ഫോറം എന്ന പേരില്‍ സംഘടന രൂപീകരിച്ച് നവോദയ വിദ്യാലയ സമിതിക്കും കമ്മിഷണര്‍ക്കും പരാതിയയച്ചു. ഇതിനുപുറമെ കേന്ദ്ര വകുപ്പുമന്ത്രിയുടെയും എം.പിമാരുടെയും ശ്രദ്ധയില്‍പ്പെടുത്താനാണ് സംഘടനയുടെ തീരുമാനം.
ഉത്തരവു പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സേവ് നവോദയ ഫോറം ഭാരവാഹികളായ ടി. വിക്രമന്‍, സജയരാജ്, എന്‍. വിജയകുമാര്‍, ചന്ദ്രബോസ്, എന്‍. അനില്‍കുമാര്‍, സുഭാഷ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  26 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago