സംസ്ഥാനത്ത് ഒരു കുടുംബം പോലും പട്ടിണി കിടക്കരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി തടയല്‍ പ്രവര്‍ത്തനത്തിനുള്ള കേരള എപിഡമിക് ഡിസീസിസ് ഓര്‍ഡിനന്‍സ് മന്ത്രിസഭാ യോഗം അംഗീകരിച്ചു. പൊതുജനങ്ങളും വ്യക്തികളും സംഘടനകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. ഇതനുസരിച്ച് സംസ്ഥാന അതിര്‍ത്തികള്‍ സര്‍ക്കാരിന് അടച്ചിടാം. പൊതുസ്വകാര്യ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താം. സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡങ്ങള്‍ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജീവിതമാര്‍ഗം അടഞ്ഞു വിട്ടില്‍ തന്നെ ഇരിക്കുമ്പോള്‍ സംസ്ഥാനത്ത് ഒരു കുടുംബം പോലു പട്ടിണിയിലാകരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. കൂടാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം പാചകം ചെയ്യാന്‍ കഴിയാതെ രോഗികളായി ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും ഭക്ഷണം എത്തിച്ചുനല്‍കുന്നതിനായി എല്ലാം നഗരസഭകളും ഗ്രാമപഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചനുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കണം. സന്നദ്ധപ്രവര്‍ത്തരെ വാര്‍ഡ് തലത്തില്‍ വിന്യസിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.
ഒറ്റപ്പെട്ട് കിടക്കുന്ന കുടുംബങ്ങളില്‍ പോലും ഭക്ഷണം കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടാകരുത്. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ പൊതുവായ ഫോണ്‍നമ്പര്‍ പഞ്ചായത്തുകള്‍ നല്‍കണം. സഹകരണസംഘങ്ങളും പഞ്ചായത്തുകളും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
നെല്‍വയല്‍ കൊയ്യുന്നതിനും നെല്ലുസംഭരണത്തിനും വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ആലപ്പുഴ, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശികമായി നെല്ലുകള്‍ സംഭരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും യോജിച്ച് നടപടി സ്വീകരിക്കണം. സംസ്ഥാനത്ത് ഭക്ഷ്യധാന്യത്തിന് ആശങ്കയില്ലെന്നും എഫ്.സി.ഐയുടെ 25 ഗോഡൗണുകളില്‍ എട്ട് മാസത്തേക്കുള്ള സ്‌റ്റോക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."