മഞ്ചേരി നഗരസഭ തെരുവുനായ ശല്യം കുറക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം
മഞ്ചേരി: നഗരസഭാ പരിധിയില്‍ തെരുവുനായ ശല്യം കുറക്കാനുള്ള വന്ധീകരണ നടപടികള്‍ക്ക് തുടക്കമായതായി ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ പത്രസമ്മേളനത്തില്‍ അറിയിച്ചു. അന്താരാഷ്ട്ര ഹ്യുമണ്‍ സെസൈറ്റിയുമായി ചേര്‍ന്നാണ് വന്ധ്യംകരണം നടത്തുന്നത്.
കഴിഞ്ഞ രണ്ട് ദിവസത്തിനകം നഗരസഭ പരിധിയിലെ അന്‍പതിലേറെ തെരുവുനായകളെ വന്ധീകരിച്ചു. ചെരണയിലെ മൃഗാശുപത്രിയില്‍ പ്രത്യേകം കെട്ടിയുണ്ടാക്കിയ ഷെഡ്ഡില്‍ വച്ചാണ് പ്രതിരോധ കുത്തിവെയ്പും വന്ധീംകരണവും നടത്തുന്നത്. കുത്തിവെയ്പ്പ് നടത്തിയ ശേഷം പ്രത്യേക പരിചരണത്തിനായി ഇരുമ്പു കൂട്ടിലടച്ചിടും. 24 മണിക്കൂറിന് ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തുറന്നു വിടും. സാലി കണ്ണന്‍, ടീം ലീഡര്‍ സഞ്ചയ് റാവു, ഡോ. രഞ്ജിത് സിങ്, പവന്‍കുമാര്‍, സുരാജ് റാവത്ത്, സുഭാഷ് പത്തര്‍, റോബര്‍ട്ട് ടിംഗ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്.
നഗരസഭയില്‍ മുന്‍ഗണന പട്ടികയുമായി ബന്ധപ്പെട്ട കുരുക്കുകള്‍ അഴിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്.
വാര്‍ഡ് സഭകള്‍ ചേര്‍ന്ന് റേഷന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരായവരെ കണ്ടത്തുകയും അനര്‍ഹരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അന്തിമ കണക്ക് ഉടന്‍ കൈമാറും. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടുണ്ടന്നും അടുത്ത കൗണ്‍സില്‍ കുടുതല്‍ തുടര്‍നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദാലി, കൗണ്‍സിലര്‍ മരുന്നന്‍ മുഹമ്മദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."