സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സംഘങ്ങളെ അടിച്ചമര്‍ത്തണം: കോടിയേരി
മട്ടാഞ്ചേരി: സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയായി വളരുന്ന സംഘങ്ങളെ അടിച്ച മര്ത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടി യേരി ബാലകൃഷ്ണന് പറഞ്ഞു . ലാത്തിയും തോക്കും വേണ്ടിടത്ത് പ്രയോഗിക്കാനാണ് പൊലസിന് നല്‍കിയിരിക്കുന്നതെന്നും മറിച്ചുള്ള സമീപനമെടുത്താല്‍ ശിക്ഷണ നടപടികളുണ്ടാകുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. സദാചാര പൊലിസ് സംഘങ്ങളെ നിയമപരമായി നേരിടുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ശിവസേനയുടെ സദാചാര പൊലിസിനെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം പനയപ്പിള്ളി ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ് ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. കൊച്ചി ഏരിയാ സെക്രട്ടറി കെ.എം റിയാദ് അധ്യക്ഷത വഹിച്ചു. ആദ്യ മണ്ഡലം സെക്രട്ടറിയായ സാന്റോ ഗോപലന് മന്ദിരത്തില്‍ ഫോട്ടോ അനാച്ഛാദനം സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ് നിര്‍വഹിച്ചു.
സി.പി.എം കൊച്ചി ഏരിയാ സെക്രട്ടറി കെ.എം റിയാദ് അധ്യക്ഷനായി. സി.എന്‍ മോഹനന്, എം.എം ലോറന്‍സ്, ടി.കെ വല്‍സണ്‍, പി.എ പീറ്റര്‍ , കെ ജെ സാജു, കെ ജെ ആന്റണി, ബി ഹംസ, എ.എച്ച് നിയാസ്, പി എസ് രാജം, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."