HOME
DETAILS
MAL
ആന്ധ്രയില്‍ മലയാളി തൊഴിലാളികള്‍ കുടുങ്ങി
backup
March 26 2020 | 04:03 AM
തുറവൂര്‍: കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ജോലികള്‍ക്കായി പോയ മലയാളികള്‍ ആന്ധ്രയില്‍ കുടുങ്ങിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള 36 തൊഴിലാളികളാണ് അന്യനാട്ടില്‍ കുടുങ്ങി കിടക്കുന്നത്. കൊവിഡ് 19- വ്യാപനത്തെ തുടര്‍ന്ന് ആന്ധ്ര സര്‍ക്കാര്‍ കൈകൊണ്ട കര്‍ശന നടപടികളെ തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
സെക്കന്തരാബാദ്. കാക്കിനഡ, വിജയവാഡ, ഗുഞ്ജുവാഡ, രാജ്മുണ്ടരി എന്നീ സ്ഥലങ്ങളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന ഭക്ഷണസാധനങ്ങളും കുടിവെള്ളവും തീര്‍ന്നു. ഇതേതുടര്‍ന്ന് തങ്ങള്‍ ദുരിതത്തിലായിരിക്കുകയാണെന്നാണ് അവിടെ നിന്നും അവര്‍ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."