റംസാന് റിലീഫ് പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: ഗുരുരത്നം ജ്ഞാനതപസി
കണിയാപുരം: റംസാന് കാലത്ത് സാമൂഹിക-സംസ്കാരിക സംഘടനകള്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുക വഴി സാമൂഹിക പുരോഗതിക്കുള്ള ശ്ലാഘനിയ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നതെന്ന് ശാന്തിഗിരി ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസി.
ഷിഹാബ് തങ്ങള്‍ റിലീഫ് സെല്ലും കേരള സഹൃദയ വേദിയും സംയുക്തമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന റംസാന് റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണിയാപുരം മസ്താന്മുക്കിലെ സി.എച്ച്.നഗറില്‍ നടന്ന ധാന്യകിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ധനര്‍ക്കുള്ള സാമ്പത്തിക സഹായ വിതരണത്തിന്റെ ഉദ്ഘാടനം തോന്നക്കല്‍ ജമാല്‍ നിര്‍വഹിച്ചു.
റിലീഫ് കമ്മിറ്റി ചെയര്മാന് ചാന്നാങ്കര എം.വി.കുഞ്ഞ് അധ്യക്ഷനായി. കണിയാപുരം ഹലിം, എസ്.എ.വാഹിദ്, കെ.എച്ച്.എം.അഷ്റഫ്, നുജുമുദ്ദീന്‍, മലേഷ്യന്‍ അഷ്റഫ്, കബീര്‍ കടവിളാകം, ഷഹിര്‍ കാപ്പികട, ചാന്നാങ്കര കബീര്‍, പോത്തന്‍കോട് റാഫി, മുനീര്‍, ഹാരിഫ് വഹാബുദ്ദീന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. 400 പേര്‍ക്ക് ധാന്യകിറ്റുകളും പത്തു പേര്‍ക്ക് സാമ്പത്തിക സഹായവും യോഗത്തില്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."