മാന്നാറില്‍ വീട്ടില്‍ കയറി ആക്രമണം: പ്രധാന പ്രതി കീഴടങ്ങി
കടുത്തുരുത്തി: മാന്നാറില്‍ രാത്രിയില്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ സി.പി.എം ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുമായ മുളക്കുളം തട്ടുംപുറത്ത് ടി.എസ് ശരത് (29) പൊലിസില്‍ കീഴടങ്ങി.
ശരത്തിന്റെ പേരില്‍ പന്ത്രണ്ടില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകളുണ്ടെന്ന് കടുത്തുരുത്തി എസ്.ഐ മിറാഷ് ജോണ്‍ പറഞ്ഞു. പ്രതിയെ വൈക്കം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ അഞ്ച് പ്രതികളില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഡി.വൈ. എഫ്.ഐ നേതാവ് അര്ജ്ജുന് ചന്ദ്രന് (27) ആണ് പിടിയിലാകാനുള്ളത്.
സംഭവത്തില്‍ കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക് യൂനിയന്‍ ചെയര്മാന് കൊല്ലം സ്വദേശി ബിബിന്‍ ബോബന് (22), എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി അരുണ്‍.എസ് (20), എസ്.എഫ്.ഐ നേതാവ് അഭിഷേക് മുരളി (21) എന്നിവര്‍ റിമാന്‍ഡിലാണ്. പൊലിസ് പ്രതികളെ അറസ്റ്റു ചെയ്യാതെ കീഴടങ്ങാന്‍ അനുവദിച്ചതില്‍ വ്യാപക പ്രതിഷേധമുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ശരത്തിന്റെ നേതൃത്വത്തില്‍ നാല്പതോളം വരുന്ന അക്രമിസംഘം മാരകായുധങ്ങളുമായി ആപ്പാഞ്ചിറ മാന്നാര്‍ പതിപ്പറമ്പില്‍ ജോര്‍ജ്ജ് (55)ന്റെ വീട് തകര്‍ക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തത്.
ആക്രമണത്തില്‍ ജോര്‍ജ്ജിനും, ഭാര്യ ചന്ദ്രിക (46), മക്കളായ ജെയ്മോന് (21), ജെറി (19) എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ വൈയ്ക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."