ബോംബെ രക്തഗ്രൂപ്പുകാരുടെ സംഗമം 12ന്
മലപ്പുറം: അപൂര്‍വ രക്തഗ്രൂപ്പായ ബോംബെ രക്തഗ്രൂപ്പുകാരുടെ സംസ്ഥാനത്തെ ആദ്യ സംഗമവും സൗജന്യ ബോംബെ രക്തഗ്രൂപ്പ് നിര്‍ണയ ക്യാംപും 12നു രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് മൂന്നുവരെ വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റല്‍ ആന്‍ഡ് സ്കാനിങ് സെന്ററില്‍ നടക്കും.
ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ 400 പേര്‍ക്ക് മാത്രമാണ് ഈ ബ്ലഡ് ഗ്രൂപ്പ് കണ്ടെത്തിയിട്ടുള്ളത്. 50ല്‍ താഴെ മാത്രമാണ് കേരളത്തില്‍ ഇവരുടെ എണ്ണം. സാധാരണ രക്തഗ്രൂപ്പ് നിര്‍ണയത്തില്‍ ഈ ഗ്രൂപ്പുകാരെ കണ്ടെത്താന്‍ കഴിയില്ല. ഒ നെഗറ്റീവ്, ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാര്ക്കിടയില് പരസ്പരം ചേരാത്ത ബോംബെ ബ്ലഡ് ഗ്രൂപ്പുകള്‍ നിലവിലുള്ളതിനാലും സാധാരണക്കാര്‍ക്ക് ക്യാംപ് ഉപകാരപ്പെടും. വാര്‍ത്താസമ്മേളനത്തില്‍ സഞ്ജയ് പൊല്‍പ്പാക്കര, വി.പി.എം സാലിഹ്, വി.വി വിനീഷ്, എം.കെ നൈസല്‍, പി. നബീല്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."