1.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കും?
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ പ്രതിസന്ധിയിലായ രാജ്യത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനായി 1.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയത്തില്‍ ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫിസ്, ധനമന്ത്രാലയം, റിസര്‍വ് ബാങ്ക് എന്നിവ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈയാഴ്ച അവസാനത്തോടെ ആശ്വാസ പാക്കേജ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ, കൊവിഡ് പ്രതിരോധത്തിനും സാമ്പത്തിക മേഖലയെ സംരക്ഷിക്കാനുമായി സര്‍ക്കാര്‍ പര്യാപ്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."