പഴേരിയില്‍ കാട്ടാനയുടെ വിളയാട്ടം; വ്യാപക കൃഷിനാശം
സുല്‍ത്താന്‍ ബത്തേരി: പഴേരിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന പ്രദേശത്ത് വ്യാപക കൃഷിനാശം വരുത്തി.
കുറിച്യാട് റെയ്ഞ്ചില്‍പെടുന്ന വീട്ടികുറ്റി വനമേഖലയില്‍ നിന്നുംമാറി ഒരുകിലോമീറ്റര്‍ ദൂരത്തിലുള്ള പഴേരി ഭാഗത്താണ് കാട്ടാനയെത്തി വ്യാപകകൃഷിനാശം വരുത്തിയത്. പ്രദേശവാസികളായ പുളിക്കല്‍ രാമചന്ദ്രന്‍, കെ.സി സ്‌കറിയ, എ.സി തോമസ്, ബീന, പബീര്‍കുട്ടി, ചെറിയാന്‍ എന്നിവരുടെ കൃഷിയത്തിലെ വിളകളാണ് ആന നശിപ്പിച്ചത്. തെങ്ങ്, വാഴ, കാപ്പി എന്നീ വിളകളാണ് കാട്ടാന നശിപ്പിച്ചത്. നേരം പുലരുവോളം ജനവാസകേന്ദ്രത്തില്‍ തങ്ങിയ ആന നാട്ടുകാരിലും ഭീതി പരത്തി. അടുത്തകാലത്തായി പ്രദേശത്ത് വ്യാപകമായി കാട്ടാനശല്യം രൂക്ഷമാണ്. കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത് പ്രതിരോധിക്കുന്നതിന്നായി നിയമിച്ചിരുന്ന വാച്ചര്‍മാരെ പിന്‍വലിച്ചതാണ് പ്രദേശത്ത് വര്‍ധിച്ചുവരുന്ന കാട്ടാനശല്യത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ സാഹചര്യത്തില്‍ വാച്ചര്‍മാരെ പുനര്‍നിയമിച്ച് കാട്ടാനശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ വൈല്‍ഡലൈഫ് വാര്‍ഡന്‍ ഓഫിസ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലന്നുമാണ് കര്‍ഷകരുടെ മുന്നറിയിപ്പ്. കാട്ടനകള്‍ നിരന്തരം കൃഷിയിടത്തില്‍ ഇറങ്ങി കാര്‍ഷികവിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതിനാല്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."