ശക്തമായ കാറ്റും മഴയും കോതമംഗലത്ത് വന്‍ കൃഷിനാശം വീടുകള്‍ക്കും കേടുപാ ടുകള്‍ പറ്റി
കോതമംഗലം: ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പുത്തന്‍കുരിശ്, മേതലപ്പുറത്തുപാറ, അള്ളുങ്കല്‍, ചുള്ളിക്കണ്ടം, തലക്കോട് ഭാഗങ്ങളില്‍ വീടുകള്‍ക്കും കൃഷി വിളകള്‍ക്കും നാശനഷ്ടം നേരിട്ടു. മേതലപ്പുറത്തുപാറ കാരയ്ക്കാട്ട് സൈബുവിന്റെ വീടിന് മുകളില്‍ റബര്‍ മരം ഒടിഞ്ഞു വീണ് ഭാഗികമായി തകര്‍ന്നു. പടിഞ്ഞാറെക്കുടി നാരായണന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി കാറ്റില്‍ പറന്നു വീണു.
വീടിന് മുന്നില്‍ നിന്ന പുളിമരം എതിര്‍ ദിശയിലേക്ക് മറിഞ്ഞു വീണതിനാല്‍ വന്‍ദുരന്തം ഒഴിവായി. മലയില്‍ സുകുമാരന്റെ റബര്‍, തേക്ക് തുടങ്ങിയ മരങ്ങള്‍ കടപുഴകി വീണു. കൊല്ലറയ്ക്കല്‍ ചാക്കോ, പരുത്തിപ്പിള്ളി ജോയി, പരുത്തിപ്പിള്ളി ബേബി എന്നിവരുടെ റബര്‍, പ്ലാവ്, തേക്ക്, ആഞ്ഞിലി മരങ്ങളും കടപുഴകി വീണു. ചുള്ളിക്കണ്ടം താണി കുന്നേല്‍ ഖാദറിന്റെ റബര്‍ തോട്ടത്തിലേക്ക് വനം വകുപ്പ് പ്ലാന്റേഷനില്‍ നിന്നിരുന്ന അല്‍ബീസ്യ മരങ്ങള്‍ കടപുഴകി വീണ് പതിനഞ്ച് റബര്‍ മരങ്ങള്‍ ഒടിഞ്ഞു നശിച്ചു.
തലക്കോട് ചുള്ളിക്കണ്ടം റോഡിന് ഇരുവശങ്ങളിലും നിന്നിരുന്ന നിരവധി അല്‍ബീസ്യ മരങ്ങളാണ് റോഡിലേക്ക് മറിഞ്ഞു വീണ് കിടക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
രാത്രി ഏറെ വൈകിയാണ് കോതമംഗലം ഫയര്‍ഫോഴ്‌സ് മരങ്ങള്‍ മുറിച്ചു മാറ്റിയത്. പുത്തന്‍കുരിശ് തേങ്കോട് റോഡിലും മരം വീണ് ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ഇരു റോഡുകളിലും നിരവധി വൈദ്യുതി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."