മരിച്ച തൊഴിലാളിയുടെ അവകാശിക്ക് തൊഴില്‍ നല്‍കണം
ചവറ: കെ.എം.എം.എല്‍ കമ്പനിയില്‍ അമോണിയ വാതകം ചോര്‍ന്നതിനെ തുടര്‍ന്നു മരണപ്പെട്ട തൊഴിലാളിയുടെ അവകാശിക്ക് ഉടന്‍ തൊഴില്‍ നല്‍കാന്‍ മാനേജ്‌മെന്റ് തയാറാകണമെന്ന് ബി.ഡി.ജെ.എസ് ചവറ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
കമ്പനിയില്‍ അടിക്കടി വാതക ചോര്‍ച്ച ഉണ്ടാകുന്നത് ഉദ്യേഗസ്ഥരുടെ അനസ്ഥയിലാണ്. അതിനാല്‍ വാതക ചോര്‍ച്ചയെപ്പറ്റി സമഗ്രാന്വേഷണം നടത്താന്‍ മാനേജ്‌മെന്റ് തയാറാകണം.
കഴിഞ്ഞദിവസം വാതക ചോര്‍ച്ചയുണ്ടായതിനെ തുടന്നു കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി സോമന്‍ മരണപ്പെട്ടിരുന്നു. ഇയാളുടെ അവകാശികള്‍ക്കു കമ്പനിയില്‍ തൊഴില്‍ നല്‍കുന്നതിനൊപ്പം കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എ. ശോഭകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
വാഹനങ്ങള്‍ നീക്കം ചെയ്യണം
കൊല്ലം: സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കലക്ടറേറ്റ് വളപ്പിലും ഇതര സര്‍ക്കാര്‍ ഓഫിസുകളിലും വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങളും മറ്റുപകരണങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."