കുടിവെള്ള പൈപ്പ് പൊട്ടി റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു
മാനന്തവാടി: വീണ്ടും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു റോഡില്‍ ഗര്‍ത്തവും രൂപപെട്ടു.
ശക്തമായി വെള്ളം പരന്നൊഴുകുന്നതിനാല്‍ പാലത്തിന്റെ സംരക്ഷണ ഭിത്തി തകരാനായിട്ടുണ്ട്. മാനന്തവാടി-ചെങ്ങാടക്കടവ് ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള പാലത്തോട് ചേര്‍ന്നുള്ള കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയാണ് ജലം പാഴാവുന്നത്. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് ദിവസങ്ങള്‍ക്ക് മുമ്പ് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ജീവനക്കാരെത്തി പൈപ്പ് നന്നാക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും ഇതേ സ്ഥലത്ത് തന്നെയാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.
വെള്ളം പുറത്തേക്ക് തള്ളുന്നതിനാല്‍ ഗര്‍ത്തം വലുതാകാനും റോഡ് തകരാനും സാധ്യതയുണ്ട്. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിയുടെ ഇടയിലൂടെയാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്.
തുടര്‍ച്ചയായി വെള്ളം ഒഴുകുന്നത് മൂലം സംരക്ഷണഭിത്തി തകരാനുള്ള സാധ്യത ഏറെയാണ്. അന്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള ചെങ്ങാടക്കടവ് പാലം നേരത്തെ തന്നെ അപകട ഭീഷണിയിലാണ്.
ശക്തമായ രീതില്‍ വെള്ളമൊഴുകി റോഡിലെ ഗര്‍ത്തം വലുതാവുകയും സംരക്ഷണഭിത്തിക്ക് തകരാര്‍ സംഭവിച്ചാല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം തടസപ്പെടാനും ഇടയുണ്ട്. കബനി പുഴയില്‍ നിന്നും പമ്പ് ചെയ്ത് കൂടല്‍ കടവ് പദ്ധതി വഴി വിതരണം ചെയ്യുന്ന പൈപ്പ് പൊട്ടി കുടിവെള്ളം കബനി പുഴയിലേക്ക് തന്നെയാണ് ഒഴുകി എത്തുന്നത്. പൈപ്പ് പൊട്ടി വെള്ളം പാഴാവുന്ന തിനാല്‍ തോണിച്ചാല്‍ അടക്കമുള്ള എടവക പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കും കുടിവെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. മാനന്തവാടി നിന്നും പനമരം, തരുവണ, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, നിരവില്‍പ്പുഴ, കോഴിക്കോട് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡിലെ പ്രധാന പാലമാണ് ചങ്ങാടക്കടവിലുള്ളത്. പൈപ്പ് നന്നാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."