HOME
DETAILS

നെട്ടൂര്‍ ഹെല്‍ത്ത് സെന്റര്‍ വികസനത്തിന് സാധ്യത തെളിയുന്നു

  
backup
April 30 2018 | 05:04 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d


മരട്: നെട്ടൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ വികസനമെന്ന പ്രദേശവാസികളുടെ ആവശ്യത്തിനള്ള പരിഹാര നടപടികള്‍ക്ക് തുടക്കമായി. ആശുപത്രിയുടെ വികസനത്തിന് ആവശ്യമായ കെട്ടിടങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ താറാക്കുന്നതിന് മരട് മുന്‍സിപ്പില്‍ എന്‍ജിനീയറെ ചുമതലപ്പെടുത്തി.
ആശുപത്രിയെ ആര്‍ദ്രം പദ്ധതി പ്രകാരം ഫാമിലി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഇവിടെ ഐ.പി വിഭാഗം നിലനിര്‍ത്തി മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എം.സ്വരാജ് എം.എല്‍.എ പറഞ്ഞു. എം.എല്‍.എ ഫണ്ടില്‍ നിന്നും ആശുപത്രിക്ക് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആശുപത്രിക്ക് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഭാവി വികസന സാധ്യതകള്‍ മുമ്പില്‍ കണ്ട് നിര്‍മ്മിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത നെട്ടൂര്‍ വികസന സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഐ.പി.വിഭാഗവും ജീവനക്കാര്‍ക്കുള്ള കോര്‍ട്ടേഴ്‌സും പുനര്‍ നിര്‍മ്മിക്കണമെന്നും അവര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ആശുപത്രി വികസനത്തിനായി നടത്തിയ സമരങ്ങളും നിവേദനങ്ങളും ഫലം കാണാതായതിനെ തുടര്‍ന്ന് നെട്ടൂര്‍ വികസന സമിതി അംഗങ്ങളുടെ ആവശ്യപ്രകാരമാണ് നഗരസഭ എം.എല്‍.എ യുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗം വിളിച്ചത്.
നഗരസഭ ഹാളില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനീല സിബി അധ്യക്ഷയായി. എം സ്വരാജ് എം.എല്‍.എ, വൈസ് ചെയര്‍മാന്‍ ജബ്ബാര്‍ പാപ്പന, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, നെട്ടൂര്‍ വികസന സമിതി അംഗങ്ങള്‍ പങ്കെടുത്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago