വായനാ ദിനാചരണം നടത്തി
കൊട്ടാരക്കര: അവധി ദിനത്തിലും വായനയുടെയും വായനശാലകളുടെയും പ്രാധാന്യമറിയാന്‍ കുട്ടിമനാുകള്‍ ഒത്തുകൂടിയപ്പോള്‍ വായനാദിനം
കോട്ടാത്തല ഗ്രാമത്തിന് ഉത്സവമായി.
കോട്ടാത്തല പണയില്‍ യു.പി സ്‌കൂളിലെയും എസ്.എന്‍ പബ്ലിക് സ്‌കൂളിലെയും വിദ്യാര്‍ഥികളാണ് ഇന്നലെ പ്രവൃത്തി ദിനമാക്കി വേറിട്ട പരിപാടികളുമായി രംഗത്തെത്തിയത്. രാവിലെ സ്‌കൂളില്‍ നിന്ന് കോട്ടാത്തല സുരേന്ദ്രാ സ്മാരക വായനശാലയിലേക്ക് അക്ഷരറാലി നടത്തിയായിരുന്നു വായനാദിനാചരണത്തിന് തുടക്കമിട്ടത്.
തുടര്‍ന്ന ലൈബ്രറി പ്രസിഡന്റ് എന്‍. ജയദേവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും നാടകകൃത്തുമായ അഡ്വ. മണിലാല്‍ അക്ഷര ദീപം തെളിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. ജോണ്‍സന്‍, അംഗം രാജന്‍ ബോധി എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.
ഹെഡ്മാസ്റ്റര്‍ ബി.എസ്. ഗോപകുമാര്‍ വായനാദിന സന്ദേശം നല്‍കി. ഗ്രാമ പഞ്ചായത്തംഗം എസ്. മഞ്ജുഷ, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ബി. ഷാജി, സ്‌കൂള്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ കോട്ടാത്തല ശ്രീകുമാര്‍, വിജയന്‍. എന്‍. നാരായണന്‍, സുദര്‍ശനന്‍, പ്രതാപന്‍, ദിനേഷ്, ചിഞ്ചു എന്നിവര്‍ നേതൃത്വം നല്‍കി. വായനാ മത്സര, ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി.
കരുനാഗപ്പള്ളി: ആദിനാട് ഗവ. യു.പി സ്‌കൂളില്‍ വായനാദിനാചരണം സംഘടിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. കെ.ആര്‍ നീലകണ്ഠപിള്ള ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ കൃഷ്ണകുമാര്‍ അധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മണപ്പള്ളി ഉണ്ണികൃഷ്ണന്‍, ആദിനാട് തുളസി, ഹെഡ്മിസ്ട്രസ് ഐ ബുഷ്‌റ, ജ്യോതി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."