പദ്ധതിനിര്‍വഹണ കാലാവധി നീട്ടിനല്‍കണമെന്ന് ജില്ലാപഞ്ചായത്ത് ഗ്രാമസഭ
മലപ്പുറം: 2016-17 സാമ്പത്തിക വര്‍ഷത്തെ പദ്ധതിനിര്‍വഹണം പൂര്‍ത്തിയാക്കുന്നതിനുള്ള കാലാവധി ആറു മാസത്തേയ്ക്കു നീട്ടിനല്‍കണമെന്നു മലപ്പുറം ജില്ലാപഞ്ചായത്ത് ഗ്രാമസഭാ യോഗം ആവശ്യപ്പെട്ടു. 2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്തതായിരുന്നു ഗ്രാമസഭ. ഗ്രമ-ബ്ലോക്ക് പഞ്ചായത്തുകളുടെ അധ്യക്ഷന്‍മാരും ജില്ലാപഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരും അടങ്ങിയതാണ് ജില്ലാപഞ്ചായത്ത് ഗ്രാമസഭ. നിയമസഭാ തെരഞ്ഞെടുപ്പും തുടര്‍ന്നുണ്ടായ ഭരണമാറ്റവും പുതിയ പദ്ധതി രൂപീകരണത്തിനായുള്ള മാര്‍ഗനിര്‍ദേശത്തില്‍ ഒരു സാമ്പത്തിക വര്‍ഷത്തിന്റെ മധ്യത്തില്‍ ഭേദഗതികള്‍ വരുത്തുകയും അധിക നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതും പദ്ധതി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
എന്‍ജിനിയര്‍മാരുടെ കുറവ്, ഉണ്ടായിരുന്നവരുടെ സ്ഥലംമാറ്റം തുടങ്ങിയവയും പ്രതിസന്ധി സൃഷ്ടിച്ചു. ജില്ലയില്‍ 27 ഗ്രാമപഞ്ചായത്തുകളില്‍ അസി. എന്‍ജിനിയര്‍മാര്‍ ഇല്ല. ഏറ്റവും കുറഞ്ഞ ധനവിനനിയോഗമാണ് ഈ വര്‍ഷം നടന്നത്. നോട്ട് നിരോധനംമൂലം നിര്‍മാണ പ്രവൃത്തികളെല്ലാം മന്ദഗതിയിലായി. അഞ്ചു ലക്ഷത്തിനു മുകളിലുള്ള നിര്‍മാണ പ്രവൃത്തികളെല്ലാം ഇ-ടെന്‍ഡര്‍വഴി മാത്രമേ നടത്താവൂവെന്ന നിബന്ധനയും കാലതാമസം സൃഷ്ടിച്ചു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് 2017 ഡിസംബര്‍വരെയെങ്കിലും 2016-17ലെ പദ്ധതി നിര്‍വഹണ കാലാവധി നീട്ടിനല്‍കണമെന്നാണ് ജില്ലാപഞ്ചായത്ത് ഗ്രാമസഭ ആവശ്യപ്പെട്ടത്.
യോഗത്തില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ഉമ്മര്‍ അറക്കല്‍ നടപ്പ് പദ്ധതി വിശകലനവും പഞ്ചവത്സര പദ്ധതി നയ സമീപന വിശദീകരണവും നടത്തി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷര്‍, അംഗങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."