കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് മര്‍ദനം
കൊല്ലം: ഓവര്‍ടേക്ക് ചെയ്‌തെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കാറിലെത്തിയവര്‍ മര്‍ദിച്ചു. മാവേലിക്കര തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസിലെ ഡ്രൈവര്‍ സോമരാജിനാണ് മര്‍ദനമേറ്റത്.
ഇന്നലെ രാവിലെ എട്ടിന് പോളയത്തോടിന് സമീപമായിരുന്നു സംഭവം. കൊല്ലം സ്റ്റാന്റില്‍ നിന്ന് പുറപ്പെട്ട ബസ് താലൂക്ക് കച്ചേരി ജങ്ഷനു മുന്നിലെത്തിയപ്പോള്‍ മാരുതി സെന്‍കാര്‍ ബസിന് മുന്നിലിട്ട് തടസം സൃഷ്ടിച്ചു. ബസ് ഡ്രൈവര്‍ ഹോണ്‍ മുഴക്കിയെങ്കിലും കാര്‍ ഒതുക്കാതെ റോഡിനു മധ്യത്തിലൂടെ വേഗതകുറച്ച് മുന്നോട്ടുപോയി. ഡ്രൈവര്‍ നിരന്തരം ഹോണ്‍ മുഴക്കിയെങ്കിലും കാറില്‍ സഞ്ചരിച്ചവര്‍ ബസ് കടത്തിവിട്ടില്ല. ഇങ്ങനെ എസ്.എന്‍ കോളജ് ജങ്ഷന്‍വരെ കാറിനു പിന്നില്‍ ബസ് നിരങ്ങി നീങ്ങി. തുടര്‍ന്നു കാര്‍ റോഡിന്റെ സൈഡിലേക്ക് ഒതുക്കിയപ്പോള്‍ ബസ് വീണ്ടും മുന്നിലേക്കു കയറ്റാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും കാര്‍ കുറുകെ ഇട്ട് തടസപ്പെടുത്തി.
തുടര്‍ന്ന് പോളയത്തോട് ജങ്ഷനിലെത്തിയപ്പോള്‍ കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ ബസ് തട്ടി കാറിന്റെ ഇന്‍ഡിക്കേറ്റര്‍ പൊട്ടി. തുടര്‍ന്നു പാഞ്ഞുവന്ന ബസിന് കുറുകെ പിടിച്ച കാറില്‍നിന്നു മൂന്നുപേര്‍ ഇറങ്ങി സോമരാജനെ റോഡിലിറക്കി മര്‍ദിക്കുകയായിരുന്നു. ഇതോടെ യാത്രക്കാരും നാട്ടുകാരം പ്രശ്‌നത്തില്‍ ഇടപെട്ടു. ഈ സമയം കാറിന്റെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
മര്‍ദനത്തില്‍ സോമരാജന്റെ നെഞ്ചിനും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. തുടര്‍ന്നു ബസ് ഡ്രൈവറെ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."