പഞ്ചവടിക്കൂട്ടത്തില്‍ കുട്ടികളെ കാണാന്‍ അര്‍ജുനന്‍ മാസ്റ്ററെത്തി
തൃപ്പൂണിത്തുറ: കസ്തൂരി മണക്കുന്ന കാറ്റുമായി എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ പഞ്ചവടിക്കൂട്ടത്തില്‍ കുട്ടികളെ കാണാനെത്തി. തൃപ്പൂണിത്തുറ പഞ്ചവടിക്കൂട്ടം ഭാരതീയ കലാസാംസ്‌കാരിക പഠന ക്യാംപിലെ കുട്ടികള്‍ക്ക് ഓര്‍ക്കാപ്പുറത്ത് കയറി വന്ന സംഗീത മുത്തശ്ശനെ കണ്ടത് നവ്യാനുഭവമായി. നിലവിളക്കു കൊളുത്തിയാണ് അദ്ദേഹത്തെ വിദ്യാര്‍ഥികളും അധ്യാപകരും എതിരേറ്റത്. പഴയകാല സംഗീതത്തിന്റെ മാസ്മരിക പ്രഭാവം തൊട്ടുണര്‍ത്തിക്കൊണ്ട് സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് പാട്ടിന്റെ ഈരടികള്‍ പറഞ്ഞു കൊടുത്തും അവരെക്കൊണ്ട് പാടിച്ചും അവരോടൊപ്പം അവരിലൊരു കുട്ടിയായി മാറുകയായിരുന്നു.
ഗുരുത്വവും, അശ്രാന്ത പരിശ്രമവുമാണ് ഒരു കലാകാരന് വേണ്ടത് എന്ന് കുട്ടികളെ ഉപദേശിക്കാനും മറന്നില്ല. ക്യാംപ് ഡയറക്ടര്‍ കവി ഡോ. പൂര്‍ണത്രയീ ജയപ്രകാശിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ക്യാംപില്‍ സംഗീതം നൃത്തം യോഗ നാടകം കഥപറച്ചില്‍ ഓല ക്രാഫ്ട് ഭാരതീയ സംസ്‌കാരപഠനം എന്നിവയാണ് മുഖ്യ ഇനങ്ങള്‍. കര്‍ണാടക സംഗീതജ്ഞന്‍ പ്രൊ.മാവേലിക്കര പി.സുബ്രഹ്മണ്യവും ലണ്ടന്‍ ഡെസ്‌കൂള്‍ ഡയറക്ടര്‍ ഗായത്രി മേനോന്‍, എസ്.ഐ.ഡി.ടി ജില്ല കോര്‍ഡിനേറ്റര്‍ സുമ.ജി എന്നിവരും മാതാപിതാക്കളും ഈ അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാനെത്തിയിരുന്നു. മേയ് 23 വരെ ക്യാംപ് തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."