മണ്ണാര്‍ക്കാട് സബ്ജയില്‍; സ്ഥലം മാറ്റണമെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മുക്കണ്ണം കൊന്നക്കോട് പരിഗണനയിലുള്ള സബ്ജയില്‍ തെങ്കരയിലേക്ക് മാറ്റണമെന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ എം.കെ സുബൈദ. നഗരസഭ പരിധിയില്‍ സബ്ജയില്‍ വരുന്നതുമായി ബന്ധപ്പെട്ട് നഗരസഭക്ക് ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. 2014 ലെ പഞ്ചായത്ത് ഭരണസമിതി ഈ സ്ഥലം സ്റ്റേഡിയം, മറ്റു പൊതു ആവശ്യങ്ങള്‍ക്കുമായി അനുവദിക്കണമെന്ന് അന്നത്തെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടതാണ്.
ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പുരോഗമനം മനസിലാക്കാന്‍ എം.എല്‍.എയെ വിവരം അറിയിച്ചിട്ടുണ്ട്. നഗരസഭ ഭരണസമിതി യോഗത്തെ തുടര്‍ന്ന് നിലവില്‍ ജയിലിനായി കണ്ടെത്തിയ മുക്കണ്ണത്തെ സ്ഥലം ഭൂരഹിതര്‍ക്ക് ലൈഫ് മിഷനിലൂടെ ഭവനനിര്‍മാണം നടത്തുന്നതിനും, പൊതുമാര്‍ക്കറ്റ് എന്നിവ സ്ഥാപിക്കുന്നതിനായി ലഭ്യമാക്കണമെന്ന് തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം സബ്ജയില്‍ മണ്ണാര്‍ക്കാട് സ്ഥാപിക്കുന്നതിന് നഗരസഭ എതിരല്ലെന്നും സുബൈദ പറഞ്ഞു.
ഇതിനായി തെങ്കരയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്നും എം.കെ സുബൈദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."