വൈദ്യുതി അപകടം കുറക്കുന്നതിന് ഗ്രാമസഭകളില്‍ പ്രത്യേക ക്ലാസ്
മലപ്പുറം: ജില്ലയില്‍ വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു ഗ്രാമസഭകളില്‍ പ്രത്യേക ക്ലാസുകള്‍ നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങുമായി സഹകരിച്ചാണ് പരിപാടി. വൈദ്യുതി അപകടനിവാരണ സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടു സമിതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക കത്ത് നല്‍കും. ഗ്രാമപ്രദേശങ്ങളിലാണ് അപകടകങ്ങള്‍ കൂടുന്നതെന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ക്ലാസുകളില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അപകടനിവാരണ പ്രവര്‍ത്തനങ്ങള്‍ വിവരിക്കും. ജില്ലയിലെ കനത്ത വേനലിന്റെ പശ്ചാത്തലത്തില്‍ ഉണങ്ങിയ തെങ്ങോലകള്‍ ഇലക്ട്രിക് ലൈനിന്റെ മുകളില്‍ വീഴുന്നതു വന്‍തോതില്‍ വൈദ്യുതി തടസത്തിനു കാരണമാകുന്നതായി യോഗം വിലയിരുത്തി. ഉണങ്ങിയ ഓലകള്‍ നേരത്തേതന്നെ മാറ്റുന്നതിനു പൊതുജനങ്ങളും സാമൂഹ്യ സംഘടനകളും ജാഗ്രത പുലര്‍ത്തണമെന്ന് യോഗം നിര്‍ദേശിച്ചു.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ എ. നിര്‍മലകുമാരി അധ്യക്ഷയായി. ഡെപ്യൂട്ടി സി.ഇ മാരായ ലിന്നി എ.ഐ, സൂസമ്മ, ഇ.ഇമാരായ എം.പി രാജന്‍, മുഹമ്മദ് കെ.ആര്‍, എം.പി ശ്യാം പ്രസാദ്, അബ്ദുല്‍ ജലീല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."