വിദ്യാര്‍ഥികളുടെ മരണ പാച്ചില്‍ അപകടങ്ങള്‍ പതിവാകുന്നു
ശ്രീകൃഷ്ണപുരം: പ്രായപൂര്‍ത്തി ആകാത്ത വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് വാഹങ്ങള്‍ കൊണ്ട് വരുന്നത് തുടര്‍കഥയാവുന്നു. ഇത്തരം വിദ്യാര്‍ഥികള്‍ പാതകളിലൂടെ മരണ പാച്ചില്‍ ആണ് നടത്തുന്നത്. ഇതിലൂടെ അപകടങ്ങള്‍ തുടര്‍ക്കഥ യാവുകയാണ്.
കഴിഞ്ഞ ദിവസം മാങ്ങോട് അടക്കാപുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച അമിത വേഗതയില്‍ വന്ന ബൈക്ക് മരത്തില്‍ ഇടിച്ച് പതിനാറുകാരനായ വിദ്യാര്‍ഥി മരിച്ചിരുന്നു. ഈ കാര്യത്തില്‍ രക്ഷിതാക്കളും ജാഗ്രത കുറവ് പുലര്‍ത്തുകയാണ്.
രക്ഷിതാക്കള്‍ അറിയാതെയുള്ള സ്‌കൂള്‍ കുട്ടികളുടെ ഇരുചക്ര വാഹന യാത്രയാണ് ഈ അപകടങ്ങള്‍ക്കെല്ലാം ആധാരം. മരണമടയുന്നവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇത്തരം പ്രവണതകള്‍ നിരുത്സാഹപ്പെടുത്തല്‍ തന്നെയാണ് വേണ്ടത്. അതിന് നാട്ടുകാരും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും സന്നദ്ധ സംഘടനകളും പൊലിസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇടപെട്ടാല്‍ മാത്രമേ സാധിക്കൂ. കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന രീതിയും സ്‌കൂളില്‍ ചെന്നാല്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും രക്ഷിതാക്കള്‍ അന്വേഷിക്കണം.
നിരവധി പാഠ്യ പഠ്യേതര പ്രവര്‍ത്തനങ്ങളും ആര്‍ട്‌സ് സ്‌പോര്‍ട്‌സ് മറ്റു മികവുത്സവങ്ങള്‍ കംപ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസ പരിശീലനങ്ങള്‍ മറ്റു ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ പഠനോത്സവം, പഠനവീട്, മികവുത്സവം, സ്‌കൂള്‍ വാഹന ഡ്യൂട്ടി തുടങ്ങിയ നീണ്ട തിരക്കിലാണ് ഇന്ന് അധ്യാപക സമൂഹം. മൂവായിരത്തിലധികം വരുന്ന കുട്ടികളില്‍ എല്ലാവരിലേക്കും കണ്ണെത്താന്‍ ചുരുങ്ങിയ അധ്യാപകര്‍ക്ക് സാധിക്കില്ല. മക്കള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ട് ലൈസന്‍സ് എടുക്കാതെ വണ്ടി കൊടുത്തയക്കില്ല എന്നതും കൂടാതെ കൊടുക്കുന്ന പൈസക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നീ തീരുമാനങ്ങള്‍ രക്ഷിതാക്കള്‍ എടുത്താല്‍ അപകടങ്ങള്‍ ഒരു പരിധി വരെ കുറക്കാന്‍ സാധിക്കും. സ്‌കൂള്‍ യൂണിഫോമില്‍ കുട്ടികള്‍ ഇരുചക്ര വാഹനം ഓടിക്കുന്നത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ വണ്ടി നംബര്‍ എഴുതി ശ്രീകൃഷ്ണപുരം പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ നംബറിലേക്ക് വിവരം നല്‍കിയാല്‍ കര്‍ശനനടപപടി സ്വീകരിക്കും എന്ന് സന്നദ്ധ ജനകീയ കൂട്ടായമ അറിയിച്ചു. മൊബൈല്‍: 9497980631.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."