കൊല്ലങ്കോട് അറവുശാല പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല
പുതുനഗരം: കൊല്ലങ്കോട് അറവുശാല തകര്‍ന്ന് നാല് വര്‍ഷമായിട്ടും പുനര്‍നിര്‍മിക്കുവാന്‍ നടപടിയില്ല.
കൊല്ലങ്കോട്-വണ്ടിത്താവളം റോഡില്‍ വില്ലേജ് ഓഫിസിന് സമീപത്തുള്ള ജീര്‍ണാവസ്ഥയിലായിരുന്ന പഞ്ചായത്ത് അറവുശാല നാല് വര്‍ഷം മുന്‍പ് അജ്ഞാത വാഹനം ഇടിച്ച് തകര്‍ത്തിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അറവുശാല പുനര്‍നിര്‍മാണത്തിന് തയാറാവാത്തതിനാല്‍ അറവുശാല നോക്കുകുത്തിയായി തുടരുകയാണ്. പത്തിലധികം കശാപ്പുകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന കൊല്ലങ്കോട്ടില്‍ അറവുശാലയില്ലാത്തതിനാല്‍ തുറസായ സ്ഥലത്ത് മൃഗങ്ങളെ അറുക്കുകയും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും വ്യാപകമായിട്ടുണ്ട്.
അറവുമാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പ്രദേശങ്ങളില്‍ തെരുവുനായ്ക്കള്‍ വര്‍ധിച്ചതിനാല്‍ നാട്ടുകാര്‍ക്ക് ഭീഷണിയായിട്ടുണ്ട്.അത്യാധുനികമായ രീതിയില്‍ അറവുശാല പുതുനഗരം, കൊല്ലങ്കോട്, മുതലമട, വടവന്നൂര്‍ പഞ്ചായത്തുകളില്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."