മഫ്ത അഴിപ്പിച്ച സംഭവം മൗലികാവകാശ ധ്വംസനത്തിനെതിരേ ജനപ്രതിനിധികള്‍ മാര്‍ച്ച് നടത്തി
മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ജനപ്രതിനിധികളായ വനിതകള്‍ക്കുണ്ടായ ദുരനുഭവത്തില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികള്‍ ജാഥ നടത്തി. ഗുജറാത്തിലെ സബര്‍മതിയിലെ ലോക വനിതാദിനമായ ഇന്നലെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലാണ് കേരളത്തില്‍നിന്നെത്തിയ മുസ്ലിം വനിതാ ജനപ്രതിനിധികളോട് ശിരോവസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടത്.
തങ്ങളുടെ മതപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നു പറഞ്ഞിട്ടും പൊലിസുകാര്‍ അകത്തേക്കു കടത്തിവിടാതെ ജനപ്രതിനികളെ അപമാനിക്കുകയായിരുന്നു. ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നടന്ന പ്രതിഷേധ ജാഥയ്ക്കു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ചെയര്മാന്മാരായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, അംഗങ്ങളായി സലീം കുരുവമ്പലം, ഇസ്മാഈല്‍ മൂത്തേടം, വെട്ടം ആലിക്കോയ, നഗരസഭാധ്യക്ഷരായ സി.എച്ച് ജമീല, കെ.കെ നാസര്‍, ബ്ലോക്ക് പ്രസിഡന്റുമാരായ സലീന, ബാപ്പുഹാജി, കലാം മാസ്റ്റര്‍, ഹാരിസ് ആമിയന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."