HOME
DETAILS
MAL
സഊദി ഉപഗ്രഹം എസ് ജി എസ് 1 ഭ്രമണ പഥത്തിൽ
backup
February 07 2019 | 11:02 AM
റിയാദ്: ഇന്റര്‍നെറ്റ്, ടെലിവിഷന്‍ മേഖലയില്‍ കുതിച്ചു ചാട്ടത്തിന് സഹായിക്കുന്ന സഊദി ജിയോ സ്‌റ്റേഷനറി സാറ്റലൈറ് 1(എസ് ജി എസ് 1) വിജയകരമായി വിക്ഷേപിച്ചു. തെക്കേ അമേരിക്കയുടെ വടക്കുകിഴക്കന്‍ തീരത്തു സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് ഗയാനയില്‍നിന്ന് ഇന്ത്യയുടെ ഉപഗ്രഹമായ ജി സാറ്റ് 31 നൊപ്പമാണ് സഊദി ഉപഗ്രഹം വിക്ഷേപിച്ചത്. കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയിലെ സഊദി സയന്റിസ്റ്റുകളും എന്ജിഈയർമാരുടെയും സംഘമാണ് ഉപഗ്രഹം തയ്യാറാക്കിയത്.
സഊദിയിലെ കൺട്രോൾ സ്‌റ്റേഷനിൽ നിന്നും പ്രവർത്തിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഉപഗ്രഹം ബ്രോഡ്ബാൻഡ് ആശയ വിനിമയം, അർധ വിദൂര പ്രദേശങ്ങളും ദുരന്തബാധിത പ്രദേശങ്ങളും തമ്മിലുള്ള സുഖമായ ആശയ വിനിമയം, സുരക്ഷിതമായ ആശയ വിനിമയം എന്നിവ ലക്ഷ്യമാക്കിയാണ് നിർമ്മിച്ചിട്ടുള്ളത്.
കഴിഞ്ഞ വര്ഷം നടത്തിയ അമേരിക്കൻ സന്ദർശനത്തിനിടെ സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നു. 2,535 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. വിക്ഷേപിച്ച ഇന്ത്യയുടേയും സഊദിയുടേയും രണ്ടു ഉപഗ്രഹങ്ങളും വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."