HOME
DETAILS

പിഴയില്ല: ഒമാനില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ആശ്വാസ വാര്‍ത്ത

  
backup
March 26 2020 | 08:03 AM

covid-no-fine-in-oman-123


റഹ്മാന്‍ നെല്ലാങ്കണ്ടി

 

മസ്‌കറ്റ്: നിലവില്‍ ഒമാനില്‍ റെസിഡന്‍സി വിസയില്‍ താമസിക്കുന്നവരോ സന്ദര്‍ശന വിസയിലോ ബിസിനസ്സ് അല്ലെങ്കില്‍ ഹ്രസ്വകാല വിസയിലോ ഉള്ളവര്‍ തങ്ങളുടെ വിസ കാലാവധി കഴിഞ്ഞത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്ന് പാസ്‌പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സി ഡയറക്ടേറ്റ് ജനറല്‍ അറിയിച്ചു.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫ്‌ലൈറ്റ് റദ്ദാക്കലും വിമാനത്താവളം അടച്ചതുമൂലം രാജ്യം വിടാന്‍ കഴിയാത്തവര്‍ക്ക് അമിത പിഴ ഈടാക്കുമെന്ന് ഭയപ്പെടേണ്ടതില്ല, കാരണം റോയല്‍ ഒമാന്‍ പോലീസ് അവര്‍ക്ക് സമയം അനുവദിക്കും. കൊറോണ ഭീഷണി അവസാനിച്ചതിനുശേഷം അവര്‍ക്ക് പിഴ കൂടാതെ വിസ പുതുക്കാന്‍ കഴിയും.

എന്നാല്‍ റസിഡന്റ് കാര്‍ഡ് ഉടമകള്‍ ഒമാന് പുറത്ത് മറ്റൊരു വിദേശ രാജ്യത്തോ സ്വന്തം രാജ്യത്തോ ആയിരിക്കെ വിസ കാലാവധി കഴിഞ്ഞാല്‍ വെബ്‌സൈറ്റ് വഴി പിഴ കൂടാതെ വിസ പുതുക്കാന്‍ കഴിയും. പിന്നെ ഒമാനില്‍ എത്തിക്കഴിഞ്ഞാല്‍ മറ്റ് വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. ഒരു ആര്‍ഒപി ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികള്‍ ഈ വിഷയത്തില്‍ റോയല്‍ ഒമാന്‍ പോലീസിന്റെ ഔദ്യോഗിക അറിയിപ്പ് വൈകാതെ പുറത്ത് വരാന്‍ കാത്തിരിക്കുകയാണ്.

അതേസമയം ഒമാനിലും കോവിഡ് ബാധിതരുടെ എണ്ണം ക്രമേണ വര്‍ദ്ദിച്ചു വരികയാണ്. ബുധനാഴ്ച വരെ രാജ്യത്ത്7, 646 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും 17 പേര്‍ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച മന്ത്രാലയം 15 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 82 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ നിന്ന് ചികിത്സ തേടുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ മസ്‌കറ്റിലാണ്. ഇത് വരെയുള്ള 99 രോഗികളില്‍ 70 പേരും മസ്‌കറ്റ് ഗവര്‍ണ്ണെറ്റില്‍ നിന്നുള്ളവരാണെന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു. മുസന്ദം, അല്‍ബുറൈമി, അല്‍വുസ്ത എന്നീ സഥലങ്ങളില്‍ ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago