തെരുവുനായ് ശല്യം: മുനിസിപ്പല്‍ സെക്രട്ടറിക്കു നോട്ടീസ്
ആലപ്പുഴ: അസഹനീയമായ തെരുവുനായ് ശല്യം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സിവിലായും ക്രിമിനലായും നിയമനടപടികള്‍ സ്വീകരിക്കുമെന്നു വ്യക്തമാക്കി മുനിസിപ്പല്‍ സെക്രട്ടറിക്കു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ നോട്ടീസ് നല്‍കി.
പ്രദേശത്ത് വര്‍ഷങ്ങളായുള്ള നായ്ശല്യത്തിനെതിരേ ആവര്‍ത്തിച്ചു പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് നിയമനടപടികളിലേക്കു കടക്കാന്‍ നിര്‍ബന്ധിതമായതെന്ന് ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു. ശല്യക്കാരായ നായ്ക്കളുടെ എണ്ണം പതിന്മടങ്ങായി. വഴിപോക്കരെ ആക്രമിക്കുന്നതും മതിലുചാടി വീടുകളുടെ മുന്നിലിട്ടിരിക്കുന്ന പാദരക്ഷകളും മറ്റും കടിച്ചുകൊണ്ടുപോകുന്നതും പതിവായിരിക്കുകയാണ്.അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വീടുകളില്‍ വ്യാപകമായി നടത്താന്‍ ആരംഭിച്ച കോഴി, അടു വളര്‍ത്തല്‍ ഏര്‍പ്പാടുകള്‍ നായ് ആക്രമണം കാരണം അവസാനിപ്പിച്ചിരിക്കുകയാണ്.നേരത്തെ വളര്‍ത്തിയിരുന്ന ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നതുമായി ബന്ധപ്പെട്ടു നഷ്ടപരിഹാരം ആവശ്യപ്പെട്ടു ടി.ആര്‍.എ മുഖേന മുനിസിപ്പാലിറ്റിക്കു നല്‍കിയിട്ടുള്ള പരാതികള്‍ ചുവപ്പുനാടയില്‍ വിശ്രമിക്കുകയാണ്.
പേയ്‌നായ ശല്യമുണ്ടായപ്പോള്‍ മുനിസിപ്പാലിറ്റി, ജില്ലാ കളക്ടര്‍, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവരുമായി ബന്ധപ്പെട്ടിട്ടും സഹായം ലഭ്യമാകാത്ത സാഹചര്യമാണുളളത്. നഗരസഭ ഭരിക്കുന്ന ഇരുമുന്നണികളും തെരുവുനായ് ശല്യം ചൂണ്ടിക്കാട്ടി നല്‍കിയ ഒരു പരാതിക്കും മറുപടി നല്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ലെന്നു പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."