റിഫാ സ്റ്റാര്‍ വോളി കെ.സി.എ ബഹ്റൈന്‍ ജേതാക്കളായി
മനാമ: സൗഹൃദം കളിക്കളത്തിലൂടെ എന്ന സന്ദേശവുമായി ഷിഫാ അല്‍ജസീറ മെഡിക്കല്‍ സെന്റര്‍ മുഖ്യ പ്രയോജകരായി റിഫാ സ്റ്റാര്‍ സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിച്ച ലുലു എക്സ്ചേഞ്ച് പ്രൈസ് മണി ഏകദിന ഓപ്പണ്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ സി.എഫ്.സി അല്‍ഖോബാറിനെ പരാജയപ്പെടുത്തി കെ.സി.എ ബഹ്റൈന്‍ ജേതാക്കളായി.
സ്കോര്‍ (25 -22 ), (25-23). റിഫാ ക്ലബ്ബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിജയികളായ കെ.സി.എ ബഹ്റൈന്‍ ടീമിന് ലുലു എക്സ്ചേഞ്ച് രിഫാ ബ്രാഞ്ച് മാനേജര്‍ അനൂപും, റണ്ണേഴ്സ് അപ്പ് ടീമായ സി.എഫ്.സി അല്‍ഖോബാര്‍ ടീമിന് കിംഗ് പാക്ക് ട്രേഡിങ്ങ് മാനേജര്‍ നിസാര്‍ ട്രോഫികള്‍ സമ്മാനിച്ചു. റിഷില്‍ ലുലു എക്സ്ചേഞ്ച് പ്രൈസ് മണിയും ടീന സഹര്‍ റെസ്റ്റോറന്റ് ഡിന്നര്‍ കൂപ്പണും വിതരണം ചെയ്തു. ഫുഡ് സിറ്റി, ഫ്രഷ് വില്ല റെസ്റ്റോറന്റ്, ഐഡിയ മാര്‍ട്ട്, മനാമ സ്വിച്ച് ഗിയര്‍, റൂബി റെസ്റ്റോറന്റ് എന്നിവര്‍ സഹപ്രയോജകരായ ടൂര്‍ണമെന്റില്‍ ബാലന്, ലിജോ ജോണ്‍, രവി എന്നിവര്‍ കളി നിയന്ത്രിച്ചു. ബഹ്റൈന്‍ വാര്‍ത്ത.കോം ആയിരുന്നു മീഡിയ പാര്‍ട്ണര്‍. സാജു കണ്ണൂര്‍, വിവേക്, കെ.കെ മുനീര്‍, അനസ് മണിയൂര്‍, മൂസ ഇ.കെ, ഷൗക്കത്ത് പട്ടാമ്പി, മുബാറക് തൊട്ടില്‍പ്പാലം, ജമാല്‍, ഫസല്‍ പൊന്നാനി, കിരണ്‍ കണ്ണൂര്‍, മുനീര്‍ പേരാമ്പ്ര, അര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."