പിഴ ഈടാക്കില്ല, ഒമാനില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ആശ്വാസ വാര്‍ത്ത
മസ്‌കറ്റ്: നിലവില്‍ ഒമാനില്‍ റെസിഡന്‍സി വിസയില്‍ താമസിക്കുന്നവരോ സന്ദര്‍ശന വിസയിലോ ബിസിനസ്സ് അല്ലെങ്കില്‍ ഹ്രസ്വകാല വിസയിലോ ഉള്ളവര്‍ തങ്ങളുടെ വിസ കാലാവധി കഴിഞ്ഞത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്ന് പാസ്‌പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സി ഡയറക്ടേറ്റ് ജെനറല്‍ അറിയിച്ചു.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫ്‌ലൈറ്റ് റദ്ദാക്കലും വിമാനത്താവളം അടച്ചതുമൂലം രാജ്യം വിടാന്‍ കഴിയാത്തവര്‍ക്ക് അമിത പിഴ ഈടാക്കുമെന്ന് ഭയപ്പെടേണ്ടതില്ല, കാരണം റോയല്‍ ഒമാന്‍ പോലീസ് അവര്‍ക്ക് സമയം അനുവദിക്കും. കൊറോണ ഭീഷണി അവസാനിച്ചതിനുശേഷം അവര്‍ക്ക് പിഴ കൂടാതെ വിസ പുതുക്കാന്‍ കഴിയും.
എന്നാല്‍ റസിഡന്റ് കാര്‍ഡ് ഉടമകള്‍ ഒമാന് പുറത്ത് മറ്റൊരു വിദേശ രാജ്യത്തോ സ്വന്തം രാജ്യത്തോ ആയിരിക്കെ വിസ കാലാവധി കഴി ഞ്ഞാല്‍ വെബ്‌സൈറ്റ് വഴി പിഴ കൂടാതെ വിസ പുതുക്കാന്‍ കഴിയും,പിന്നെ ഒമാനില്‍ എത്തിക്കഴിഞ്ഞാല്‍ മറ്റ് വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. ഒരു ആര്‍ഒപി ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.പ്രവാസികള്‍ ഈ വിഷയത്തില്‍ റോയല്‍ ഒമാന്‍ പോലീസിന്റെ ഔദ്യോഗിക അറിയിപ്പ് വൈകാതെ പുറത്ത് വരാന്‍ കാത്തിരിക്കുകയാണ്.
അതേസമയം ഒമാനിലും കോവിഡ് ബാധിതരുടെ എണ്ണം ക്രമേണ വര്‍ദ്ദിച്ചു വരികയാണ്. ബുധനാഴ്ച വരെ രാജ്യത്ത് 7, 646 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും 17 പേര്‍ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച മന്ത്രാലയം 15 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.82 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ നിന്ന് ചികിത്സ തേടുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ മസ്‌കറ്റിലാണ്.ഇത് വരെയുള്ള 99 രോഗികളില്‍ 70 പേരും മസ്‌കറ്റ് ഗവര്‍ണ്ണെറ്റില്‍ നിന്നുള്ളവരാണെന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു. മുസന്ദം, അല്‍ബുറൈമി, അല്‍വുസ്ത എന്നീ സഥലങ്ങളില്‍ ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."