വിദ്യാര്‍ഥികളെ കുത്തിനിറച്ച് പോകുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്
കരുനാഗപ്പള്ളി: ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ വാഹനങ്ങളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്.
വിദ്യാര്‍ഥികളെ കുത്തിനിറച്ചുപോയ പതിനഞ്ച് വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. ചില ഓട്ടോറിക്ഷകളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് കൊണ്ട് പോകുന്നത് മോട്ടോര്‍ വാഹന വകുപ്പ് ക്യാമറയില്‍ പകര്‍ത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്‌കൂള്‍ തുറന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പതിനഞ്ച് കേസ് എടുത്തത് ഗൗരവമേറിയതാണ്. ദേശീയപാതയില്‍ ഉള്‍പ്പെടെ എല്ലാ റോഡുകളിലും വാഹന പരിശോധന ശകതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സ്‌കൂള്‍ സമയങ്ങളില്‍ നിരോധനം മറികടന്ന് ഓടുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരേയും നടപടി ഉണ്ടാകും. ഇത്തരം ലോറികളുടെ പെര്‍മിറ്റും ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യും. ഓരോ വിദ്യാര്‍ഥിയും ഏത് തരത്തിലുള്ള യാത്രാ സൗകര്യം ഉപയോഗിച്ചാണ് സ്‌കൂളില്‍ എത്തുന്നതെന്ന് സ്‌കള്‍ അധികൃതര്‍ മനസിലാക്കേണ്ടതും ആ വാഹനത്തിന്റേ ഡ്രൈവറുടേയും ഉടമയുടേയും മേല്‍വിലാസവും ഫോണ്‍ നമ്പരും രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതുമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."