അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി
പെരുമ്പാവൂര്‍: സര്‍വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബി.ആര്‍.സിയുടെ കീഴിലുള്ള പ്രധാനധ്യാപകരുടെ യോഗവും അധ്യാപകര്‍ക്കുള്ള യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു.
ബി.ആര്‍.സി.ഹാളില്‍ നടന്ന ചടങ്ങ് അശമന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.എം. സലിം ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ബി.നന്ദകുമാര്‍ (എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍), സി.എ.ഓമന (ഗവ.എല്‍.പി.സ്‌കൂള്‍, വാണിയപ്പിള്ളി), എം.വി.ജാന്‍സി (ഗവ.യു.പി.സ്‌കൂള്‍, മുടക്കുഴ), രമണി പി.വി. (ഗവ.യു.പി.സ്‌കൂള്‍, വായ്ക്കര), മോളി പി.മാത്യു (എം.ജി.എം.എച്ച്.എസ്.സ്‌കൂള്‍, കുറുപ്പംപടി), ജെസ്സി പോള്‍ (എസ്.എ.യു.പി.സ്‌കൂള്‍, നെടുങ്ങപ്ര), സുമ തോമസ് (ഗവ.എല്‍.പി.സ്‌കൂള്‍, പുഴുക്കാട്), അബ്ദുല്‍ അസീസ് എ.എം. (ഗവ.യു.പി.സ്‌കൂള്‍ അശമന്നൂര്‍) എന്നീ അധ്യാപകര്‍ക്കാണ് യാത്രയയപ്പ് നല്‍കി. അധ്യാപകര്‍ക്കുള്ള പുരസ്‌കാര വിതരണം എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.കെ.വിജയകുമാര്‍ നിര്‍വ്വഹിച്ചു. ഗുരുശ്രേഷ്ഠ പുരസ്‌കാരം നേടിയ വാണിയപ്പിള്ളി ഗവ.എല്‍.പി.സ്‌കൂള്‍ പ്രധാനാധ്യാപിക സി.എ. ഓമന ടീച്ചറെ പെരുമ്പാവൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.വി. ഉണ്ണികൃഷ്ണന്‍ പൊന്നാട നല്‍കി ആദരിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.ജ്യോതിഷ്, ഡാമിയന്‍ പോള്‍, കെ.എം ആരിഫ, എം.ജെ ധീര, കെ.എ കുഞ്ഞപ്പന്‍, സാബു പോള്‍, സാബു കുര്യാക്കോസ്, എം.ആശാലത, എ.എം.അന്നക്കുട്ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."