സൗമ്യ വിശ്വനാഥന്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കായി അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസ് വാദം കേള്‍ക്കലിന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതില്‍ താന്‍ ഞെട്ടിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് 'കാരണം കാണിക്കല്‍' നോട്ടീസ് നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി കെജ്‌രിവാള്‍.
മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ പത്തു വര്‍ഷം മുന്‍പ് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. കാറില്‍ വച്ച് വെടിയേറ്റു മരിച്ച നിലയില്‍ സൗമ്യയെ കണ്ടെത്തുകയായിരുന്നു. 2008 സെപ്റ്റംബര്‍ 30 പുലര്‍ച്ചെ 3.30 ന് ജോലി കഴിഞ്ഞു മടങ്ങുംവഴിയാണ് സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ കാറില്‍ വെടിയേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്. തങ്ങളുടെ മകള്‍ക്ക് നീതി ലഭ്യമാക്കാനും വിചാരണ വേഗത്തിലാക്കാനും സൗമ്യയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു.
പബ്ലിക് പ്രോസിക്യൂട്ടര്‍ വാദം കേള്‍ക്കാന്‍ ഹാജരാവാത്തതിനാല്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഉടനെ തന്നെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
അധികൃതരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റം തങ്ങളെ തളര്‍ത്തുന്നെന്നും മുഖ്യമന്ത്രിയില്‍ നിന്ന് ആവശ്യമായ നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷ എന്നും സൗമ്യയുടെ പിതാവ് എം.കെ വിശ്വനാഥന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. ഈ കേസിലെ ആദ്യ പ്രോസിക്യൂട്ടറും നിലവിലെ പ്രോസിക്യൂട്ടറും മുന്‍ പബ്ലിക് പ്രോസിക്യൂട്ടറും കേസുമായി ബന്ധപ്പെട്ട പുരോഗതികളും മറ്റും കുടുംബത്തിന് നല്‍കുന്നതില്‍ നിരുത്തരവാദിത്തപരമായ സമീപനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൊലക്കുറ്റത്തിന് 2009ല്‍ അറസ്റ്റ് ചെയ്ത അഞ്ചുപേര്‍ ഇപ്പോഴും ജയിലിലാണ്. ഡല്‍ഹിയിലെ സകേത് ജില്ലാ കോടതിയിലാണ് പത്തുവര്‍ഷമായി വിചാരണ നടന്നു കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."