HOME
DETAILS
MAL
നഗരസഭയുടെ കെട്ടിട നിര്‍മാണം നിര്‍ത്തണമെന്ന് വൈദ്യുതി ബോര്‍ഡ്
backup
March 09 2017 | 21:03 PM
പള്ളുരുത്തി: തീരദേശ പരിപാലന നിയമം ലംഘിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കെട്ടിട നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് വൈദ്യുതി ബോര്‍ഡ്. പെരുമ്പടപ്പ് കായലോരത്ത് കൊച്ചി നഗരസഭയുടെ നേതൃത്വത്തിലുള്ള അനധികൃത കെട്ടിട നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് കാണിച്ച് ബോര്‍ഡ് നഗരസഭക്ക് കത്ത് നല്കി. നിലവില്‍ കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തിന്റെ തൊട്ട് മുകള്‍ ഭാഗത്ത് കൂടി 11 കെ.വി ലൈന്‍ കടന്നു പോകുന്നതിനാല്‍ കെട്ടിട നിര്‍മാണം അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് വൈദ്യുതി ബോര്‍ഡ് പള്ളുരുത്തി സെക്ഷന്‍ അസി. എന്‍ജിനീയര്‍ കെ.പി അസീസ് കൊച്ചി നഗരസഭ സെക്രട്ടറിക്ക് കത്തുനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."