റോഡ് ശോചനീയാവസ്ഥയ്ക്ക് പരിഹാരമില്ല വേനല്‍മഴയില്‍ കുളമായി പഴയവിടുതി- മുക്കുടില്‍ റോഡ്
രാജാക്കാട്: രണ്ട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ശോചനീയാവസ്ഥയിലായി കിടക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോളും നാട്ടുകാരുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണാന്‍ നടപടിയില്ല. രാജാക്കാട്- സേനാപതി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പഴയവിടുതി-മുക്കുടില്‍ റോഡാണ് കാല്‍നടപോലും കഴിയാത്ത വിധത്തില്‍ തകര്‍ന്ന് കിടക്കുന്നത്.
കുടിയേറ്റകാലത്തോളം പഴക്കമുള്ള റോഡ് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിനൊടുവില്‍ ഒരുപതിറ്റാണ്ടിന് മുമ്പാണ് ടാറിംഗ് നടത്തിയത്. ഇതിന് ശേഷം ഈ റോഡില്‍ ഒരുതവണപോലും അറ്റകുറ്റ പണികള്‍പോലും നടത്തിയിട്ടില്ല. രണ്ട് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന റോഡില്‍ കൂടി നിലവില്‍ വാഹനങ്ങളും കടന്നുവരാത്ത അവസ്ഥയാണ്. ടാറിംഗ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ട റോഡ് വേനല്‍മഴ പെയ്തതോടെ കുളമായി മാറിയിരിക്കുന്ന അവസ്ഥയാണ്.
ഈ മഴക്കാലത്തിന് മുമ്പ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്. റോഡ് ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണമണെന്ന ആവശ്യവുമായി യുവജന സംഘടനാ പ്രവര്‍ത്തകരും രംഗത്തെത്തി.
റോഡ് റീ ടാറിംഗ് നടത്തുന്നതിനും ഒപ്പം പൂപ്പസിറ്റിയിലുള്ള പാലം പുനര്‍ നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും പ്രശ്‌നത്തിന് പരിഹാരം കാണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."