തൊടുപുഴ പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്്‌റ്റേഷനില്‍ നിന്നു മുങ്ങി
തൊടുപുഴ: പൊലിസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ കമിതാക്കളില്‍ യുവാവ് പോലിസിന്റെ കണ്ണുവെട്ടിച്ച് മുങ്ങി. തൊടുപുഴ പൊലിസ് സ്‌റ്റേഷനില്‍ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
ശനിയാഴ്ച വൈകീട്ട് ആറോടെയാണ് തൊടുപുഴ സ്വദേശികളായ മാതാപിതാക്കള്‍ ലാബ് ടെക്‌നീഷ്യനായ യുവതിയുമായി തൊടുപുഴ സ്റ്റേഷനിലെത്തിയത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ കാളിയാര്‍ സ്വദേശി രാഹുലു (21)മായി യുവതി പ്രണയത്തിലാണെന്നും ഇതില്‍ നിന്ന് യുവതിയെ പിന്തിരിപ്പിക്കണം എന്നുമായിരുന്നു ആവശ്യം.
പൊലിസുകാരും എസ്‌ഐയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടര്‍ന്ന് മാതാപിതാക്കളോട് പരാതി എഴുതി നല്‍കാന്‍ പൊലിസ് ആവശ്യപ്പെട്ടു. ഇതിനായി യുവതിയെയും കൂട്ടി മാതാപിതാക്കള്‍ പുറത്തേക്കിറങ്ങി.
ഇതിനിടെ ഇവരുടെ കണ്ണ് വെട്ടിച്ച് സ്റ്റേഷനു പുറത്ത് നിന്ന യുവാവുമായി യുവതി കടന്നുകളയുകയായിരുന്നു. പൊലിസ് അന്വേഷണത്തില്‍ ഇരുവരും പാലായ്ക്കുള്ള കെഎസ്ആര്‍ടിസി ബസ്സില്‍ കയറി പോയെന്നുമനസ്സിലായി.
പിന്നാലെ എത്തിയ പൊലിസ് പാലാ സ്റ്റാന്‍ഡില്‍ വച്ച് ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് വീണ്ടും തൊടുപുഴ സ്റ്റേഷനില്‍ എത്തിച്ചു. ഇതിനിടെ പൊലിസ് രാഹുലിനെ കുറിച്ച് അന്വേഷിച്ചു. ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ച ആളാണെന്നും കണ്ടെത്തി. തുടര്‍ന്ന് യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം മടക്കി അയച്ചു.
യുവാവിനെ സ്റ്റേഷനില്‍ തന്നെ നിര്‍ത്തി. പിന്നീടാണ് രാത്രിയില്‍ യുവാവ് പൊലിസുകാരെ വെട്ടിച്ചു മുങ്ങിയത്.
പൊലിസ് പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പുലര്‍ച്ചെ കാളിയാറിലുള്ള ഇയാളുടെ വീട്ടില്‍ പൊലിസ് എത്തി.
രാഹുല്‍ വീട്ടിലെത്തിയ ശേഷം കുറ്റിപ്പുറത്തിനു പോവുകയാണെന്നു പറഞ്ഞു പോയതായി ബന്ധുക്കള്‍ പൊലിസിനോട് പറഞ്ഞു. സംഭവത്തില്‍ ജി ഡി ചാര്‍ജുള്ള എഎസ്‌ഐയ്ക്കും പാറാവുകാരായ രണ്ട് പൊലിസുകാര്‍ക്കുമെതിരേ വകുപ്പുതല നടപടിയുണ്ടാവുമെന്നാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."