HOME
DETAILS
MAL
കേസന്വേഷണത്തില്‍ വീഴ്ച: സി.ഐക്കും എ.എസ്.ഐക്കും സസ്പെന്ഷന്
backup
March 09 2017 | 21:03 PM
തിരുവനന്തപുരം: കൊല്ലം കറവൂര്‍ കനാല്‍ പുറംപോക്കില്‍ സുമാ സുബ്രഹ്മണ്യത്തിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനു പത്തനാപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റെജി എബ്രഹാമിനെയും അന്വേഷണ ഉദ്യോഗസ്ഥനായ അഡീഷണല്‍ എസ്.ഐ. കെ.പി. ജോണ്‍സനേയും സസ്പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവിയുടേയും സംസ്ഥാന പൊലിസ് മേധാവിയുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഈ കേസ് ജില്ലാ പോലീസ് മേധാവി നേരിട്ടു വിശദമായി അന്വേഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."