വട്ടവടയില്‍ ഹോമിയോ വകുപ്പ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു
മൂന്നാര്‍: വട്ടവട കൊട്ടക്കാമ്പൂരില്‍ വയറിളക്കവും ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ ദ്രുതകര്‍മ്മ സാംക്രമിക രോഗ നിയന്ത്രണ സെല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം എന്‍ വിജയാംബികയുടെ നേത്യത്വത്തില്‍ ഹോമ#ിയോപ്പതി പ്രതിരോധ മരുന്ന് വിതരണം നടത്തി.
നിലവിലെ സാഹചര്യത്തില്‍ 24 മണിക്കുര്‍ പ്രവര്‍ത്തിക്കുന്ന ഏഴു ഡോക്ടര്‍മാര്‍ അടങ്ങുന്ന 15 അംഗ മെഡിക്കല്‍ സംഘം രോഗികളെ ഭവന സന്ദര്‍ശനം നടത്തി, വീടുകള്‍ തോറും രോഗ പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണവും നടത്തി. പ്രതിരോധ മരുന്ന് വിതരണം വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് നിര്‍വഹിച്ചു.
വാര്‍ഡ് അംഗം മുരുകന് സഡിഹിതനായിരുന്നു. കഴിഞ്ഞ നാലുദിവസമായി 24 മണിക്കുറും കൊട്ടക്കാമ്പൂരില്‍ പ്രത്യേക ഒ പി സൗകര്യം പ്രവര്‍ത്തിച്ചുവരികയാണ്. ഡോ. പി അനീഷ്, ഡോ. അനൂപ് ജോസ്, ഡോ. വി പി ജിഷ്ണു, ഡോ. പി എ എമില്‍, ഡോ. പ്രേംകുമാര്‍, ഡോ. സ്രീകുമാര്‍, ഡോ. ഷാജു എന്നിവര്‍ ക്യാംപില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."