ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച ചെയ്തു: കുമ്പളയില്‍ മൂന്നു പേര് അറസ്റ്റില്‍
കുമ്പള: ക്ഷേത്ര ഭണ്ഡാരങ്ങള്‍ മോഷ്ടിക്കാനെത്തിയ മൂന്നു പേരെ കുമ്പള പൊലിസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കള ചൂരി മൂലയിലെ ഉമ്മര്‍ ഫാറൂഖ് (33), എതിര്ത്തോടിലെ റസാഖ് (30), കായംകുളം സ്വദേശിയും നെല്ലിക്കട്ടയില്‍ താമസക്കാരനുമായ റഹീം(27) എന്നിവരാണു പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുടാല്മേര്ക്കളയിലെ മണ്ടേക്കാപ്പില്‍ ശ്രീ കൊറഗജ ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്പിക്കുകയായിരുന്നു.
കുമ്പള എസ്.ഐ സോമയ്യയുടെ നേതൃത്വത്തില്‍ പൊലിസ് മൂവരെയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. മുഗു ശ്രീ സുബ്രായ ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച ചെയ്തതിനു ശേഷമാണു മണ്ടേക്കാപ്പിലെത്തിയതെന്ന് ഇവര്‍ പൊലിസില്‍ മൊഴി നല്കി.
ഭണ്ഡാരം കവര്‍ന്ന പണവും കുത്തിപ്പൊളിക്കാനുപയോഗിക്കുന്ന പിക്കാസും ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നു പൊലിസ് കണ്ടെടുത്തു.
ഇതില്‍ ഉമ്മര്‍ ഫാറൂഖിനു വിദ്യാനഗര്‍ പൊലിസ് സ്റ്റേഷനില്‍ വാഹന ഇടപാടുമായി സംബന്ധിച്ച കേസുണ്ട്.
കവര്‍ച്ച നടന്ന മുഗു ശ്രീ സുബ്രായ ക്ഷേത്രം ബദിയടുക്ക പൊലിസ് സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് പിന്നീട് ബദിയടുക്കയിലേക്ക് കൈമാറുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."