സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 138 ആയി. ഇതില്‍ 126 പേർ ഇപ്പോള്‍ ചികിത്സയിലാണ്.
കണ്ണൂര്‍- 9
കാസര്‍കോട് -3
മലപ്പുറം -3
തൃശൂര്‍ -2
വയനാട്-1
ഇടുക്കി -1
മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍
- കേന്ദ്ര പാക്കേജിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. പാക്കേജ് കേരളത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
- ക്ഷേമ പെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്തു തുടങ്ങും
- സന്നദ്ധ പ്രവർത്തനം ശക്തമാക്കും. 22-40 വയസുള്ളവരുടെ സന്നദ്ധ സേനയുണ്ടാക്കും. ത്രിതല പഞ്ചായത്തുകളില്‍ ഇവർ പ്രവർത്തിക്കും.
- റേഷന്‍ കാർഡില്ലാത്തവർക്ക് സൗജന്യ റേഷന്‍
- ശ്രീചിത്രയിലെ ഡോക്ടറുടെ രോഗം ഭേദമായി
- 47 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങി
എറണാകുളത്ത് ചികിത്സയിലായിരുന്ന മൂന്ന് കണ്ണൂര്‍ സ്വദേശികളെയും രണ്ട് വിദേശ പൗരന്മാരെയുമാണ് ഇന്ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പത്തനംതിട്ടയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി.
ആകെ ഒരുലക്ഷത്തി ഇരുപതിനായിരത്തി മൂന്ന് ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ ഒരുലക്ഷത്തി ആയിരത്തി നാനൂറ്റി രണ്ടു പേര്‍ വീടുകളിലും 601 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 136 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5342 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3768 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
സംസ്ഥാനം കോവിഡ് ഭീഷണി എത്ര കടുത്താലും അതിനെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെയുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തും. സംസ്ഥാനത്താകെ 879 സ്വകാര്യ ആശുപത്രികളില്‍ 69,434 കിടക്കകളുണ്ട്. 5607 ഐസിയു കിടക്കകളുണ്ട്. 716 ഹോസ്റ്റലുകളില്‍ 15,333 മുറികള്‍ ഉണ്ട്. ഇവയില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തുകയാണ്.
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ആര്‍ക്കും ഭക്ഷണമില്ലാത്ത അവസ്ഥയുണ്ടാകരുത് എന്ന് വ്യക്തമാക്കിയിരുന്നുവല്ലൊ. തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുന്നതിന് കഴിഞ്ഞദിവസം തീരുമാനിക്കുകയും ചെയ്തിരുന്നു. അത് ഇന്നുതന്നെ പ്രാവര്‍ത്തികമാവുകയാണ്.
43 തദ്ദേശ സ്ഥാപനങ്ങളില്‍ ഇതിനകം കമ്യൂണിറ്റി കിച്ചന്‍ തുടങ്ങി. 941 പഞ്ചായത്തുകളുള്ളതില്‍ 861 പഞ്ചായത്തുകള്‍ കമ്യൂണിറ്റി കിച്ചണുള്ള സ്ഥലം സജ്ജമാക്കി. 87 മുനിസിപ്പാലിറ്റികളില്‍ 84 ഇടത്തും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ആറ് കോര്‍പ്പറേഷനുകളില്‍ ഒമ്പതിടങ്ങളിലായി കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഭക്ഷണവിതരണം ആരംഭിക്കും. ഭക്ഷണവിതരണത്തിനുള്ള പ്രാദേശിക വളണ്ടിയര്‍മാരെ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പെട്ടെന്നു പൂര്‍ത്തിയാക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിറവേറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."