30 രൂപ വിലയുള്ള വെണ്ട വില്‍ക്കുന്നത് 50 രൂപക്ക്; കോട്ടക്കലിലെ കച്ചവടക്കാരോട് പറ്റില്ലെങ്കില്‍ വീട്ടില്‍ പോവാന്‍ പറയുന്ന നഗരസഭ ചെയര്‍മാനാണ് സോഷ്യല്‍ മീഡിയയിലെ താരം-വീഡിയോ
കോട്ടക്കല്‍: കോവിഡ്19 പശ്ചാതലത്തില്‍ കടകളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില പല സ്ഥലങ്ങളിലും ഈടാക്കുന്നതായി പരാതിയുണ്ട്. സംസ്ഥാനത്തിന്റെ പലഭാഗത്തും സിവില്‍ സപ്ലൈസിന്റെ ആഭിമുഖ്യത്തില്‍ പരിശോധനയും തുടങ്ങിയിട്ടുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും വിലവര്‍ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടുന്നുണ്ട്.
മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ അമിത ഈടാക്കുന്നുവെന്ന പരാതികള തുടര്‍ന്ന്നഗരസഭപരിശോധന ശക്തമാക്കി.പച്ചക്കറി കടകളില്‍മാര്‍ക്കറ്റ് നിലവാരത്തിലും കൂടുതല്‍ വിലക്ക് വില്‍പ്പന നടത്തുന്നുവെന്ന പരാതികളെ തുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ കെ.കെ നാസറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മിന്നല്‍ പരിശോധന നടത്തി. അമിത വിലയും സാധനങ്ങളുടെ പൂത്തിവെപ്പും തടയുന്നതിന്റെ ഭാഗമായിപൊതുവിപണിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി നഗരസഭ അധികൃതര്‍ ശക്തമായ ഇടപ്പെടലാണ് നടത്തി കൊണ്ടിരിക്കുന്നത്.
അമിത വില നിയന്ത്രിക്കുന്നതിനായി പച്ചക്കറികളുടെ ഹോള്‍സെയില്‍ റീട്ടെയില്‍ വിലകള്‍ നഗരസഭ നേരിട്ട് പ്രസിദ്ധീകരിച്ച് വരുന്നുണ്ട്. മാന്യമായ വിലക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയില്ലെങ്കില്‍ കട പൂട്ടി പോവാനും അമിത വിലക്ക് വില്‍ക്കാനല്ല നഗരസഭ കടയുടെ വാടക കുറഞ്ഞു തന്നതെന്നും ഇവര്‍ കച്ചവടക്കാരോട് പറയുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മുന്‍സിപ്പാലിറ്റിയുടെ കടയില്‍ വാടക ഒഴിവാക്കിയത് നിങ്ങള്‍ക്ക് മെച്ചം കിട്ടാനല്ലെന്നും നാട്ടുകാര്‍ക്ക് അതിന്റെ മെച്ചം കിട്ടാനാണെന്നും കച്ചവടക്കാരെ താക്കീതു ചെയ്യുകയും ചെയ്യുന്നതായി കാണാം. ഇതുവെള്ളരിക്കാപ്പട്ടണമാണോ എന്നും ചോദിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2020/03/WhatsApp-Video-2020-03-26-at-5.37.11-PM-1.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."