പൊലിസ് സ്റ്റേഷനിലെ പീഡനത്തിനെതിരേ നടപടി വേണമെന്ന് യു.ഡി.എഫ്
കാസര്‍കോട്: എം.എസ്.എഫ് പ്രവര്‍ത്തകരെ സ്റ്റേഷനിലിട്ട് മര്‍ദിക്കുകയും അന്വേഷിക്കാന്‍ പോയ നേതാക്കളെ ലോക്കപ്പിലിട്ട് മര്‍ദിക്കുകയും ചെയ്ത കാസര്‍കോട് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിനെതിരേ നടപടി സ്വീകരിക്കണമെന്നു യു.ഡി.എഫ് ജില്ലാ ലെയ്‌സണ്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ അര്‍ഹതപ്പെട്ടവരെ ഒഴിവാക്കിയ നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. അര്‍ഹരായ മുഴുവനാളുകളെയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്നു യോഗം സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കി.
പ്രധാനമന്ത്രി പങ്കെടുത്ത വനിതാദിനാഘോഷ പരിപാടിക്കെത്തിയ ചെങ്കള, തൃക്കരിപ്പൂര്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ തടഞ്ഞുവെച്ച നടപടി ഫാസിസവും മതേതരത്തിനു കളങ്കവുമാണെന്നു യോഗം കുറ്റപ്പെടുത്തി. ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി.
പി.എ അഷ്‌റഫലി, സി.ടി അഹമ്മദലി, കെ നീലകണ്‍ഠന്‍, എ അബ്ദുല്‍ റഹ്മാന്‍, എ.വി രാമകൃഷ്ണന്‍, ബി സുകുമാരന്‍, കല്ലട്ര മാഹിന്‍ ഹാജി, എം.സി ജോസ്, പി കമ്മാരന്‍, ബി ഹരീഷ്, എ ഗോവിന്ദന്‍, വിജയന്‍, അബ്ദുല്ല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."