പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജ്ജനം; തീക്കോയി ഗ്രാമ പഞ്ചായത്തില്‍ തുടക്കം
ഈരാറ്റുപേട്ട : മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീക്കോയി ഗ്രാമ പഞ്ചായത്തില്‍ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റിന്റേയും പ്ലാസ്റ്റിക് ശേഖരണത്തിന്റേയും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വൃത്തിയുള്ള പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നതിനായി പതിമൂന്ന് വാര്‍ഡുകളിലായി എണ്‍പത് കേന്ദ്രങ്ങളില്‍ ഇരുനൂറ് ലിറ്ററിന്റെ ബിന്നുകള്‍ സ്ഥാപിച്ചു. ബിന്നുകള്‍ സ്ഥാപിച്ചിരിക്കുന്ന പ്രദേശത്തെ വീടുകളിലേയും സ്ഥാപനങ്ങളിലേയും വൃത്തിയുള്ള പ്ലാസറ്റിക്കുകള് ബിന്നുകളില്‍ നിക്ഷേപിക്കണം.
ബിന്നുകള്‍ക്ക് ഒരു മേല്നോട്ടക്കാരനേയും പഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ച് ദിവസം കൂടുമ്പോള്‍ പഞ്ചായത്ത് ബിന്നുകളില്‍ നിന്നും പ്ലാസറ്റിക് ശേഖരിക്കും. ഇങ്ങനെ ലഭിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഷ്രെഡിങ് യൂനിറ്റില്‍ കൊണ്ടുവന്ന് ചെറിയ തരികളാക്കി മാറ്റും. ഇവ ടാറിംഗിന്റെ ഉപയോഗത്തിനായി നല്കുവാനാണ് പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളത്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ഈ പദ്ധതി നടപ്പാക്കുന്ന ഏക പഞ്ചായത്താണ് തീക്കോയി. പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഭാഗമായി വഴിക്കടവ്, കുരിശുമല തീര്‍ഥാടന കേന്ദ്രങ്ങളില്‍ നിന്നും ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണ് ലഭിച്ചിട്ടുള്ളത്.
തീക്കോയി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ പ്ലാസറ്റിക് ശേഖരണത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് , ലീലാമ്മ ജോര്‍ജ്ജുകുട്ടി, ജെസ്സി തോമസ്,വിജയമ്മ ഗോപി, പി. മുരുകന്, നൈസമ്മ ജോര്‍ജ്ജ്, ഷൈനി ബേബി, മഞ്ജു സിജോ, ആന്‍സി ജെസ്റ്റിന്, എം.ഐ ബേബി, ഷാജന് പുറപ്പന്താനം, പയസ് കവളംമാക്കല്‍, കെ.കെ പരീക്കൊച്ച്, പി.ജെ ജോസ്കുഞ്ഞ്, എ.ജെ ജോര്‍ജ്ജ്, സജി മാറാമറ്റം, എ.സി ജോസഫ്, ബെന്നി ചിറയക്കല്‍, ജോസുകുട്ടി കലൂര്‍, ടി.കെ ബാലന്, തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."