തൃക്കരിപ്പൂര്‍ സെവന്‍സ്: മുസാഫിര്‍ എഫ്.സിക്ക് കിരീടം
തൃക്കരിപ്പൂര്‍: പെന്റ് ഇന്റര്‍നാഷണല്‍, ഹിറ്റാച്ചി എഫ്.സി സംയുക്തമായി സംഘടിപ്പിച്ച അംഗീകൃത സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം രാമന്തളി മുസാഫിര്‍ എഫ്.സിക്ക്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ബ്ലാക് ആന്‍ഡ് വൈറ്റ് കോഴിക്കോടിനെ കീഴടക്കിയാണ് പ്രീമിയര്‍ എംപയര്‍ കപ്പും െ്രെപസ്മണിയും കരസ്ഥമാക്കിയത്.
ഗാലറികള്‍ നിറഞ്ഞുമറിഞ്ഞ മൈതാനത്ത് അന്ത്യന്തം വാശിയേറിയതായിരുന്നു ഫൈനല്‍ മത്സരം. ജേതാക്കള്‍ക്ക് എംപയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി.സി മുഹമ്മദ് കുഞ്ഞിയും രണ്ടാം സ്ഥാനക്കാര്‍ക്ക് യു.എ.ഇ മജസ്റ്റിക് ഫര്‍ണിച്ചര്‍ മാനേജിങ് ഡയരക്ടര്‍ എ.ബി മുസ്തഫയും ട്രോഫികള്‍ വിതരണം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ എന്‍.കെ.പി അബ്ദുല്‍ അസീസ്, കണ്‍വീനര്‍ വി.പി മുത്തലിബ്, സി.എച്ച് റഹീം, ഹിറ്റാച്ചി പ്രസിഡന്റ് ഇബ്‌റാഹിം തട്ടാനിച്ചേരി, നീലേശ്വരം സി.ഐ വി ഉണ്ണികൃഷ്ണന്‍, സംസ്ഥാന സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ മേഖലാ പ്രസിഡന്റ് അഷ്‌റഫ് എളയിടത്ത്, സെക്രട്ടറി എം.എ ലത്തീഫ്, കെ.കെ രാജേന്ദ്രന്‍, സി രവി, ടി.പി ശാഹുല്‍ ഹമീദ്, എ.ജി.സി ഷംഷാദ്, ഗംഗാധരന്‍ വെള്ളൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."